ജാഗ്രതാ നിര്‍ദ്ദേശപ്രകാരം പിഴ ചുമത്തിയാല്‍ ഖത്തര്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഗ്യാസ് കയറ്റുമതി നിര്‍ത്തും
ദോഹ: അംഗരാജ്യങ്ങള്‍ കാര്‍ബണ്‍ പുറന്തള്ളല്‍, മനുഷ്യാവകാശം, തൊഴില്‍ അവകാശങ്ങള്‍ എന്നിവയില്‍ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികളില്‍ നിന്ന് ആഗോള വിറ്റുവരവിന്റെ 5% പിഴ ഈടാക്കണമെന്ന നിര്‍ദ്ദേശപ്രകാരം പിഴ ചുമത്തിയാല്‍ ഖത്തര്‍ യൂറോപ്യന്‍ യൂണിയനിലേക്കുള്ള ഗ്യാസ് കയറ്റുമതി നിര്‍ത്തുമെന്ന് ഖത്തര്‍ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സഅദ് ബിന്‍ ഷെരീദ അല്‍ കഅബി മുന്നറിയിപ്പ് നല്‍കി. 2024 ഡിസംബര്‍ 22 ഞായറാഴ്ച പ്രസിദ്ധീകരിച്ച ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
കോര്‍പ്പറേറ്റ് സസ്‌റ്റൈനബിലിറ്റി ഡ്യൂ ഡിലിജന്‍സ് ഡയറക്ടീവ് നടപ്പിലാക്കുന്നതിലൂടെ ഖത്തറിന് വരുമാനത്തിന്റെ 5 ശതമാനം നഷ്ടപ്പെടും. രാജ്യത്തിന്റേയും ജനങ്ങളുടേയും പണം നഷ്ടപ്പെടുത്തുന്ന ഒരു വ്യാപാരത്തിനും താല്‍പര്യമില്ലെന്ന് മന്ത്രി വ്യക്തമാക്കി.