Local News
മുഹമ്മദ് മുന്ദിറിന് ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ആദരം
ദോഹ. ജനുവരി 15 ന് നടന്ന ഉരീദു മാരത്തണില്‍ 42 കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയ മുഹമ്മദ് മുന്ദിറിന് ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ആദരം .കഴിഞ്ഞ ദിവസം ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ ഹാളില്‍ നടന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ സ്വാഗത സംഗം യോഗത്തില്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഇപി അബ്ദുറഹ്മാന് സാഹിബ് ഇസ്ലാഹി സെന്ററിന്റെ ആദരവ് മുന്ദിറിന് കൈമാറി.
ഖത്തര്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ എക്സിക്യുട്ടീവ് അംഗവും ദ ലൈറ്റ് യൂത്ത് ക്ളബ്ബ് പ്രസിഡന്റും ജിം ഖത്തറിന്റെ എക്സിക്യുട്ടീവുമാണ് മുഹമ്മദ് മുന്ദിര്.