വിദ്യാര്‍ഥികള്‍ക്ക് ടെറ്റനസ്, ഡിഫ്തീരിയ, വില്ലന്‍ ചുമ വാര്‍ഷിക വാക്‌സിനേഷന്‍ കാമ്പയിനുമായി പൊതുജനാരോഗ്യ മന്ത്രാലയം
ദോഹ: വിദ്യാര്‍ഥികള്‍ക്ക് ടെറ്റനസ്, ഡിഫ്തീരിയ, വില്ലന്‍ ചുമ വാര്‍ഷിക വാക്‌സിനേഷന്‍ കാമ്പയിനുമായി പൊതുജനാരോഗ്യ മന്ത്രാലയം
വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും പ്രാഥമികാരോഗ്യ സംരക്ഷണ കോര്‍പ്പറേഷന്റെയും സഹകരണത്തോടെയാണ് ഈ സംരംഭം നടപ്പിലാക്കുന്നത്.
ഈ രോഗങ്ങളില്‍ നിന്ന് വ്യക്തികളെ സംരക്ഷിക്കുന്നതിനായി ലോകാരോഗ്യ സംഘടന (ണഒഛ) അംഗീകരിച്ച ഒരു തന്ത്രമാണ് സ്‌കൂള്‍ അധിഷ്ഠിത വാക്‌സിനേഷന്‍ കാമ്പയിന്‍. പ്രതിരോധശേഷി നിലനിര്‍ത്തുന്നതിന് ഓരോ 10 വര്‍ഷത്തിലും വാക്‌സിന്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ ലോകാരോഗ്യ സംഘടന ശുപാര്‍ശ ചെയ്യുന്നു.
സര്‍ക്കാര്‍, സ്വകാര്യ, കമ്മ്യൂണിറ്റി സ്‌കൂളുകളില്‍ പൊതുജനാരോഗ്യ മന്ത്രാലയവും അതിന്റെ പങ്കാളികളും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് വാക്‌സിന്‍ സ്വീകരിക്കുന്നതിന് സമ്മതം നേടുന്നതിന് രക്ഷിതാക്കള്‍ക്ക് അറിയിപ്പുകള്‍ വിതരണം ചെയ്തിട്ടുണ്ട്.