കെഎംസിസി നവോത്സവ് 2കെ24 ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ഉജ്ജ്വല തുടക്കം
ദോഹ: കെഎംസിസി ഖത്തര്‍ നവോത്സവ് 2കെ24 കായിക മത്സരത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്റിന് ഉജ്ജ്വല തുടക്കം. ഓള്‍ഡ് ഐഡിയല്‍ സ്കൂള്‍ ഗ്രൗണ്ടിലാണ് കളി സംഘടിപ്പിച്ചത് .കാസറകോട് കണ്ണൂര്‍ വയനാട് കോഴിക്കോട് മലപ്പുറം പാലക്കാട് തൃശൂര്‍ അല്‍ഖോര്‍ ഏരിയ സൗത്ത് സോണ്‍ തുടങ്ങി വിവിധ ജില്ലാ ഏരിയ കളില്‍ നിന്നായി ഒമ്പത് ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ടൂര്‍ണമെന്റ് ഔദ്യോഗിക ഉത്ഘാടനം ദുബായ് കെഎംസിസി ഉപദേശക സമിതി ചെയര്‍മാനും, റിജന്‍സി ഗ്രൂപ്പ് ഫൗണ്ടറും ചെയര്‍മാനുമായ ശംസുദ്ധീന്‍ ബിന്‍ മുഹ്യദ്ധീന് നിര്‍വഹിച്ചു . പ്രവാസി സമൂഹത്തിന്റെ മാനസിക ഉല്ലാസത്തിന് ശാരീരിക ആരോഗ്യത്തിന് കായിക മത്സരങ്ങള്‍ സഹായിക്കുന്നു ആരോഗ്യമാണ് പ്രധാനം നമ്മുടെ ജോലിയില്‍ ഉന്മേഷം ഉണ്ടാകാന്‍ അത് സഹായിക്കും കായിക ക്ഷമത യുണ്ടാകുന്നത് നമ്മില്‍ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്നു നമ്മുടെ ആരോഗ്യ സംരക്ഷണം സംഘടനയുടെ പ്രവര്‍ത്തന അജണ്ടയില്‍ കെഎംസിസി ഉള്‍പ്പെടുത്തുന്നത് പ്രശംസനീയമാണ് പുതിയ ആരോഗ്യ പ്രശ്നങ്ങള്‍ ജീവിത ശൈലീ രോഗങ്ങളെ ചെറുക്കന് നമുക്ക് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു .
കെഎംസിസി സംസ്ഥാന പ്രസിഡണ്ട് ഡോ അബ്ദു സമദ് , ജനറല്‍ സെക്രെട്ടറി സലിം നാലകത്ത് സ്വാഗതവും അഷ്റഫ് ആറളം നന്ദിയും പറഞ്ഞു . ഭാരവാഹികളായ ടി ടി കെ ബഷീര്‍ , ആദം കുഞ്ഞി ,സിദ്ധീക്ക് വാഴക്കാട് , അജ്മല്‍ നബീല്‍ ,അലി മുറയുര്‍ , താഹിര്‍ താഹക്കുട്ടി , വി ടി എം സാദിഖ് , സല്മാന് ഇളയിടം , സമീര്‍ മുഹമ്മദ് , ഫൈസല്‍ കേളോത്ത് ശംസുദ്ധീന്‍ വാണിമേല്‍ വിവിധ സ്വാഗത സംഘം ഭാരവാഹികള്‍ ഉപദേശ ക സമിതി നേതാക്കള്‍ സ്പോര്‍ട്സ് വിങ് ഭാരവാഹികള്‍ നേതൃത്വം നല്കി .