Local News
ഖത്തര്‍ അമീര്‍ ഇന്ന് ഇറാനിലേക്ക്

ദോഹ: ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി ഇന്ന് ഇസ് ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനിലേക്കുള്ള ഔദ്യോഗിക സന്ദര്‍ശനത്തിനായി ടെഹ്റാനിലേക്ക് പുറപ്പെടും.അമീര്‍ പ്രസിഡന്റ് ഡോ. മസൂദ് പെഷേഷ്‌കിയാനുമായി കൂടിക്കാഴ്ച നടത്തും.
പരസ്പര താല്‍പ്പര്യമുള്ള പ്രാദേശിക, അന്തര്‍ദേശീയ വിഷയങ്ങളില്‍ അഭിപ്രായങ്ങള്‍ കൈമാറുന്നതിനൊപ്പം, വിവിധ മേഖലകളിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിലാണ് സന്ദര്‍ശനം .
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയും ഒരു ഔദ്യോഗിക പ്രതിനിധി സംഘവും അമീറിനെ അനുഗമിക്കും.