Breaking News

ദരിദ്രരെ സഹായിക്കുന്നതിനായി ഔഖാഫ് മന്ത്രാലയം കാമ്പയിന്‍ ആരംഭിച്ചു

ദോഹ: ഖത്തറിലെ ദരിദ്രരും പാവപ്പെട്ടവരുമായ കുടുംബങ്ങളെ സഹായിക്കുന്നതിനായി അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള പ്രത്യേക ലിങ്കും ഹോട്ട്ലൈനും സമര്‍പ്പിച്ചുകൊണ്ട് ഔഖാഫ്, ഇസ് ലാമിക് കാര്യ മന്ത്രാലയത്തിലെ സകാത്ത് കാര്യ വകുപ്പ് ഒരു കാമ്പെയ്ന്‍ ആരംഭിച്ചു.

ഖത്തറിനുള്ളില്‍ സഹായം ആവശ്യമുള്ള കുടുംബങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കുന്നതില്‍ സകാത്ത് ദാതാക്കളെയും സമൂഹത്തിലെ അംഗങ്ങളെയും ഉള്‍പ്പെടുത്തുക എന്നതാണ് ‘ദുല്ലുന അലാ അല്‍ മുതഫി’ (ദരിദ്രരിലേക്ക് നമ്മെ നയിക്കുക) എന്ന പദ്ധതിയുടെ ലക്ഷ്യം. മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിലാണ് പുതിയ കാമ്പയിന്‍ പ്രഖ്യാപിച്ചത്.

Related Articles

Back to top button
error: Content is protected !!