Local News

അശ്‌റഫ് തൂണേരിയുടെ ‘ലോകം ഖത്തറില്‍ ചുറ്റിയ കാലം’ പുസ്തകം പ്രകാശിപ്പിച്ചു

നാദാപുരം: 2022 ഖത്തര്‍ ലോക കപ്പിന്റെ സാംസ്‌കാരിക വായന എന്ന നിലയില്‍ മാധ്യമ പ്രവര്‍ത്തകന്‍ അശ്റഫ് തൂണേരി രചിച്ച്, ഗ്രെയിസ് ബുക്‌സ് പ്രസിദ്ധീകരിച്ച ‘ലോകം ഖത്തറില്‍ ചുറ്റിയ കാലം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു.
തൂണേരി ഗ്രാമീണ വായനശാല ആന്റ് ഗ്രന്ഥാലയം നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പ്രമുഖ എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ഗ്രന്ഥകാരന്റെ മാതാവ് കുഞ്ഞാമിന ആലിക്കുട്ടിക്ക് നല്കി പ്രകാശിപ്പിച്ചു. ഡോ. സോമന്‍ കടലൂര്‍ സാംസ്‌കാരിക പ്രഭാഷണം നടത്തി. ഗ്രന്ഥാലയം പ്രസിഡന്റ് വിമല്‍ കുമാര്‍ കണ്ണങ്കൈ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ്, പഞ്ചായത്ത് അംഗം ടി.എന്‍ രഞ്ജിത്ത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി എം നാണു, കനവത്ത് രവി, നെല്ലിയേരി ബാലന്‍, കെ എം സമീര്‍,
പി രാമചന്ദ്രന്‍, ശ്രീജിത്ത് മുടപ്പിലായി, കെ പി സുധീഷ്, കെ നാണു എഴുത്തുകാരായ ശ്രീനിവാസന്‍ തൂണേരി, ജെറിന്‍ തൂണേരി സംസാരിച്ചു. എ.എ ബഷീര്‍ മാസ്റ്റര്‍, സൗദാ അശ്റഫ്, ഗ്രെയ്സ് ബുക്‌സ് പ്രതിനിധി ഡോ. ടി മുജീബുര്‍റഹ്‌മാന്‍ സംബന്ധിച്ചു. അശ്‌റഫ് തൂണേരി മറുമൊഴി നടത്തി. ഗ്രന്ഥാലയം സെക്രട്ടറി എം എന്‍ രാജന്‍ സ്വാഗതം പറഞ്ഞു. ‘മുക്രി വിത്ത് ചാമുണ്ടി, ദി സാഗാ ഓഫ് ഹാര്‍മണി ഇന്‍ തെയ്യം ആര്‍ട്ട്’ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും കോഴിക്കോട്ടെ തെരുവ് ഗായകരായ ബാബു ഭായ്, ലത എന്നിവരുടെ ഗാനവിരുന്നും അരങ്ങേറി.

Related Articles

Back to top button
error: Content is protected !!