Local News

ചലച്ചിത്ര പിന്നണി ഗായകന്‍ സുദീപ് കുമാറിന്റെ പുതിയ മ്യൂസിക് ആല്‍ബം പോസ്റ്റര്‍ പ്രകാശനം ചെയ്തു

ദോഹ: ഹാര്‍മോണിക് ഹെവന്‍ മീഡിയ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സിനിമ പിന്നണിഗായകന്‍ സുദീപ് കുമാര്‍ പാടിയ പുതിയ മ്യൂസിക് ആല്‍ബം ‘ഊര്‍മി’ യുടെ പോസ്റ്റര്‍ പ്രകാശനം ഖത്തറില്‍ നടന്നു.
പ്രശസ്ത സിനിമാ ഗാനരചയിതാവ് ബി. കെ. ഹരിനാരായണന്‍ ആണ് ആല്‍ബത്തിന്റെ പോസ്റ്റര്‍ പ്രകാശനം നിര്‍വഹിച്ചത്.

ഷംല ജഹ്ഫര്‍ ഗാന രചനയും ഷഹീബ് ഷെബി സംഗീത സംവിധാനവും നിര്‍വഹിച്ച ആല്‍ബത്തിന്റെ പോസ്റ്റര്‍ ജയചന്ദ്രന്‍ ഫാന്‍സ് ഇന്റര്‍നാഷണലും പാലക്കാടന്‍ നാട്ടരങ്ങും ചേര്‍ന്ന് സംഘടിപ്പിച്ച ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന പി. ജയചന്ദ്രന്‍ അനുസ്മരണ വേദിയിലാണ് ഔദ്യോഗികമായി പ്രകാശനം ചെയ്തത്.

ബദറുദ്ധീന്‍, ജയരാജ്,എസ് മനോഹരന്‍, ബാലു കെ നായര്‍,ബിനുകുമാര്‍, രജിത് മേനോന്‍ തുടങ്ങിയവരും സന്നിഹിതരായി.

സംഗീതപ്രേമികളുടെ മനസിലേക്ക് പുതിയൊരു സ്വരലഹരിയുമായെത്തുന്ന ഈ ആല്‍ബം ആസ്വാദകരില്‍ വലിയ പ്രതീക്ഷയുയര്‍ത്തുന്നവയാണ്.സംഗീത ലോകത്തെ സുന്ദരസൃഷ്ടിയായി
ഇത് മാറട്ടെ എന്നും ജയചന്ദ്രന്‍ ഫാന്‍സ് ഇന്റര്‍നാഷണല്‍ പ്രസിഡണ്ട് മുരളി മഞ്ഞള്ളൂര്‍ ആശംസിച്ചു.

Related Articles

Back to top button
error: Content is protected !!