സിജി വക്ര ഇഫ്താര്‍ സംഗമം

ദോഹ. സിജി വക്ര യൂണിറ്റ് ഇഫ്താര്‍ സംഗമം വക്ര റോയല്‍പാലസ് റെസ്റ്റോറന്റില്‍ നടന്നു. സിജി പ്രവര്‍ത്തകരും കുടുംബാംഗങ്ങളുമടക്കം നൂറോളം പേര് പങ്കെടുത്ത ചടങ്ങില്‍ 2025 -26 കാലത്തേക്കുള്ള പുതിയ കമ്മിറ്റി ചുമതലയേറ്റു. സിജി വക്രയുടെ നിലവിലെ പ്രസിഡന്റ് ഷാനിദ് ടി അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ താജുസ്സമാന്‍ സ്വാഗതമോതി. ഫൈസല്‍ അബുബക്കര്‍ മുഖ്യ പ്രഭാഷണവും സിദ്ദിഖ് പറമ്പത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. സിജി ഖത്തര്‍ എക്‌സിക്യു്ട്ടീവ് ഡയറക്ടര്‍ നിയാസ് ഹുദവി സിജിയുടെ പ്രവര്‍ത്തനത്തെ വിശദീകരിച്ചു.
ഖത്തറില്‍ കരിയര്‍ ഡവലപ്പ്‌മെന്റ് മേഖലയില്‍ ഏറെ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സംഘടനയാണ് സിജി. നിലവില്‍ ദോഹയിലും വക്രയിലും മാസത്തില്‍ രണ്ട് തവണയുള്ള ക്രിയേറ്റീവ് ലീഡര്‍ഷിപ് പ്രോഗ്രാം എന്ന വ്യക്തിത്വപരിശീലനവും മാസത്തിലൊരിക്കല്‍ 8 മുതല്‍ 12ആം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കായ്ള്ള ടീന്‍ എയ്‌സ് ക്ലബ്, ഐസിബിഎഫുമായി സഹകരിച്ചുകൊണ്ട് സിജി ദോഹ മാസത്തില്‍ രണ്ടു തവണ കരിയര്‍ ക്ലിനിക്കും സംഘടിപ്പിക്കുന്നതു കൂടാതെ നിരവധി പരിപാടികള്‍ സിജിയുടെ കീഴില്‍ നടത്തി വരുന്നു.
പ്രസിഡന്റായി അബ്ദുല്‍ സത്താറും സെക്രട്ടറിയായി വസീം അബ്ദുല്‍ റസാഖ്, ട്രഷററായി സിദ്ദിഖ് പറമ്പത്തും ചുമതലയേറ്റു. ഐസിബിഎഫ് വൈസ് പ്രസിഡന്റ് റഷീദ് അഹമദ്, ഫൈസല്‍ അബൂബക്കര്‍ എന്നിവര്‍ സീനിയര്‍ വിഷനറിമാരായും മുനീര്‍ മാട്ടൂള്‍ അഡൈ്വസറിയായും റഹ്‌മത്തുള്ള ചീഫ് കോര്‍ഡിനേറ്ററുമായി തിരഞ്ഞെടുക്കപ്പെട്ടു.
ചടങ്ങില്‍ പ്രസിഡന്റ് അബ്ദുല്‍ സത്താര്‍, വൈസ് പ്രസിഡന്റ് മുഷീര്‍ അബ്ദുള്ള തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. റഹ്‌മത്തുള്ള നന്ദി അറിയിച്ചു