Local News
‘മൈലാഞ്ചിരാവ്’ വനിതകളുടെയും കുട്ടികളുടെയും ആഘോഷരാവായി

ദോഹ : ഖത്തര്‍ സംസ്‌കൃതി പെരുന്നാള്‍ ആഘോഷത്തിനു തുടക്കം കുറിച്ചുകൊണ്ട് ന്യു സലാത്ത സ്‌കില്‍സ് ഡെവലപ്പ്‌മെന്റ് സെന്റില്‍ വെച്ച് നടന്ന മൈലാഞ്ചിരാവ് പരിപാടിയില്‍ 150 ഓളം വനിതകള്‍ പങ്കെടുത്തു. സംസ്‌കൃതി അംഗം കൂടിയായ ജയശ്രീ സുരേഷ് കൈയടക്കത്തോടെ ആങ്കറിങ് നിര്‍വ്വഹിച്ച പരിപാടിയില്‍ കുട്ടികള്‍ക്കും വനിതകള്‍ക്കുമായി ഗെയിമുകള്‍ , മെഹന്തി ഇടല്‍ ,പാട്ട് മറ്റ് നൃത്തങ്ങള്‍ എന്നിവ ഒരുക്കിയിരുന്നു. വനിതാവേദി പ്രസിഡന്റ് അനിതാ ശ്രീനാഥിന്റെ അദ്ധ്യക്ഷതയില്‍ നടന്ന ഔദ്യോദിക ചടങ്ങില്‍ സംസ്‌കൃതി ജോയിന്റ് സെക്രട്ടറി അര്‍ച്ചനാ ഓമനകുട്ടന്‍ ,വൈസ് പ്രസിഡന്റ് സുനീതി സുനില്‍ എന്നിവര്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. വനിതാ വേദി സെക്രട്ടറി ജസിതാ നടപ്പുരയില്‍ സ്വാഗതവും വനിതാവേദി വൈസ് പ്രസിഡന്റ് ജാന്‍സി ജനാര്‍ദ്ദനന്‍ നന്ദിയും പറഞ്ഞു