ചരിത്ര കഥകള്‍ പെയ്തിറങ്ങി ‘വടകര ഖിസ്സ’

ദോഹ. വടകരയുടെ കലാ, സാസ്‌കാരിക, രാഷ്ട്രീയ ചരിത്രങ്ങളിലൂടെ പാടിയും പറഞ്ഞും അന്‍ വര്‍ ബാബുവിന്റെ നേതൃത്വത്തില്‍ നടന്ന വടകര ഖിസ്സ എന്ന പരിപാടി പുതിയ പുതിയ അറിവുകളും പാട്ടുകളുമായി മനസ്സില്‍ മായാതെ നില്‍കുന്ന നവ്യനുഭവമായിരുന്നു.
ഖത്തര്‍ കെ എം സി സി വടകര ടൗണ്‍ കമ്മിറ്റി ഓര്‍ക്കിഡ് റെസ്റ്റോറന്റില്‍ വെച്ച് സംഘടിപ്പിച്ച പരിപാടി അഫസല്‍ വടകരയുടെ നിയന്ത്രണത്തില്‍ കെ എം സി സി സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ സമദ് കെ പി തുടക്കം കുറിച്ചു, കെ എം സി സി യുടെ നേതാക്കളായ എസ് എ എം ബഷീര്‍, അബ്ദുല്‍ നാസര്‍ നാച്ചി, മുസ്തഫ എലത്തൂര്‍, അത്തീക്ക് റഹ്‌മാന്‍, തയ്യിബ് എം വി, കോയ കൊണ്ടോട്ടി, അബ്ദുല്‍ അസീസ് എം സി എന്നിവര്‍ ചെറിയ കിസ്സകള്‍ പറഞ്ഞ് കൊണ്ട് പരിപാടിയെ ഭംഗിയാക്കി.
അന്‍വര്‍ വടകര, കബീര്‍ കെ വി, ഷിയാസ് വി എ, സഫീര്‍ പഴങ്കാവ് എന്നിവരുടെ പാട്ടുകര്‍ സദസ്സിനു കുളിരേകി, സഹദ് കാര്‍ത്തികപള്ളി,നൗഷാദ് വെള്ളികുളങ്ങര, മഹമൂദ് കുളമുള്ളതില്‍, ഇസ്മായില്‍ എടോരി, ഫറൂക്ക് ഏറാമല എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.
അന്‍സാര്‍ പുനത്തില്‍, ആഷിക്ക് കെ പി, ഹം റാസ് കെ ടി, അബുറഹിമാന്‍, റുബിന്‍ വി എന്നിവര്‍ നേതൃത്വം നല്‍കി, നബീല്‍ എം പി പങ്കെടുത്ത എല്ലാവരോടും സന്തോഷം പ്രകടിപ്പിച്ച് കൊണ്ട് തുടക്കം കുറിക്കുകയും, ഹലീം വി സലാം പറഞ്ഞ്‌കൊണ്ട് പരിപാടി അവസാനിപ്പിക്കുകയും ചെയ്തു.