Local News
ഇരുപത്തൊന്നാമത് പ്രൊജക്ട് ഖത്തര്‍ മെയ് 26 മുതല്‍ 29 വരെ

ദോഹ: ഖത്തറിലെ പ്രമുഖ നിര്‍മ്മാണ സാമഗ്രികള്‍, ഉപകരണങ്ങള്‍, സാങ്കേതികവിദ്യകള്‍ എന്നിവയുടെ വ്യാപാര പ്രദര്‍ശനമായ ഇരുപത്തൊന്നാമത് പ്രൊജക്ട് ഖത്തര്‍ മെയ് 26 മുതല്‍ 29 വരെ ദോഹ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ‘നവീകരണവും സുസ്ഥിരതയും: ഖത്തറിന്റെ 2030-ലേക്കുള്ള പാത’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഹെഷൈഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍താനിയുടെ രക്ഷാകര്‍തൃത്വത്തില്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെയും പൊതുമരാമത്ത് അതോറിറ്റിയുടെ (അഷ്ഗല്‍) പങ്കാളിത്തത്തോടെയുമാണ് പ്രദര്‍ശനം നടക്കുന്നത്. പരിപാടിയില്‍ 200 ലധികം പ്രാദേശിക, അന്തര്‍ദേശീയ കമ്പനികള്‍ പങ്കെടുക്കും