Local News
ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി

ദോഹ: അവധിക്ക് നാട്ടില്‍ പോയ തൃശ്ശൂര്‍ സ്വദേശി നാട്ടില്‍ നിര്യാതനായി . തൃശ്ശൂര്‍ മുള്ളൂര്‍ക്കര ഇരുനിലംകോട് ചക്കാത്ത് വീട്ടില്‍ ഗിരീഷ് (44)ആണ് അന്തരിച്ചത്. അലി ഇന്റര്‍ നാഷണല്‍ മുന്‍ജീവനക്കാരനായിരുന്നു.
പിതാവ് വേണുഗോപാലന്‍, മാതാവ് തങ്കമണി, ഭാര്യ രമ്യ രാജന്‍,മകള്‍ ഗൗരി.

