Breaking News
പതിനഞ്ചാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ 2026 ജനുവരി 14 മുതല്‍ 24 വരെ

ദോഹ: വിസിറ്റ് ഖത്തര്‍ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് ഖത്തര്‍ ഇന്റര്‍നാഷണല്‍ ഫുഡ് ഫെസ്റ്റിവല്‍ 2026 ജനുവരി 14 മുതല്‍ 24 വരെ 974 സ്റ്റേഡിയം പ്രിസിങ്ക്റ്റില്‍ നടക്കും.ഖത്തറിന്റെ ഭക്ഷണം, പാനീയം, ഹോസ്പിറ്റാലിറ്റി രംഗത്തിന്റെ സമ്പന്നമായ വൈവിധ്യം എടുത്തുകാണിക്കുന്ന ഫുഡ് ഫെസ്റ്റിവല്‍ എല്ലാ പ്രായക്കാര്‍ക്കും രുചികരമായ ഭക്ഷണങ്ങള്‍, തത്സമയ വിനോദം, കുടുംബ സൗഹൃദ വിനോദ പ്രവര്‍ത്തനങ്ങള്‍ എന്നിവ സമന്വയിപ്പിക്കുന്ന സവിശേഷമായ ആഘോഷമാകും.
ഫുഡ് ഫെസ്റ്റിവലില്‍ കിയോസ്‌ക്കുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചേതായാണ് അറിയുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിസിറ്റ് ഖത്തര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.




