Breaking News
ഖത്തറിന് ഐക്യദാര്‍ഢ്യവുമായി ഇന്ത്യന്‍ പ്രധാന മന്ത്രി

ദോഹ. ഖത്തറിന് ഐക്യദാര്‍ഢ്യവുമായി ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി . ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുമായുള്ള ടെലഫോണ്‍ സംഭാഷണത്തിലാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.
ഖത്തറില്‍ നിരവധി ഹമാസ് നേതാക്കളുടെ വസതി ലക്ഷ്യമിട്ടുള്ള ഭീരുത്വം നിറഞ്ഞ ഇസ്രായേല്‍ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഇത് എല്ലാ അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും നഗ്‌നമായ ലംഘനമാണെന്നും ഖത്തറിന്റെയും മേഖലയിലെ രാജ്യങ്ങളുടെയും സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.


