ഖത്തറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒഐസിസിഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മറ്റി

ദോഹ. ഒഐസിസിഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മറ്റി, ഇസ്രായേല്‍ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ഖത്തറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
ശാന്തി, നീതി, മാനവീയ സഹായം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ ഖത്തര്‍ സ്ഥിരമായും നിര്‍ണായകമായും പങ്കുവഹിച്ചിട്ടുള്ളതാണ്. പ്രത്യേകിച്ച് പലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ക്ക് വേണ്ടി അവര്‍ കാഴ്ചവെക്കുന്ന നിരന്തര പിന്തുണ അന്താരാഷ്ട്ര സമൂഹത്തില്‍ വ്യാപകമായി അംഗീകരിക്കപ്പെടുന്നതുമാണ്. നിലവിലെ സാഹചര്യം പ്രദേശത്തിന്റെ സ്ഥിരതയെ മാത്രമല്ല ഭീഷണിപ്പെടുത്തുന്നത്, മനുഷ്യജീവിത സംരക്ഷണത്തെയും അന്താരാഷ്ട്ര മാനവീയ മൂല്യങ്ങളെയും സംബന്ധിച്ചും ഗുരുതരമായ പ്രതിസന്ധികള്‍ ഉയര്‍ത്തുന്നതുമാണ്.
ഈ ഘട്ടത്തില്‍ ഖത്തറിന്റെ നേതൃത്യത്തോടും ജനങ്ങളോടും ഒഐസിസിഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മറ്റി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. മേഖലയില്‍ സംഭാഷണം പ്രോത്സാഹിപ്പിക്കുന്നതിനും, മാനവീയത സംരക്ഷിക്കുന്നതിനും, സമാധാന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സംഭാവന ചെയ്യുന്നതിനുമുള്ള ഖത്തഖറിന്റെ ശ്രമങ്ങളെ കമ്മറ്റി അഭിനന്ദിക്കുന്നു.
നീതിയും മനുഷ്യജീവിത സംരക്ഷണവും ഉറപ്പുവരുത്തുന്നതിനും സ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതിനുമായി, ഖത്തര്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഈ രാഷ്ട്രത്തോടുള്ള പിന്തുണ ഒഐസിസിഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മറ്റി അവര്‍ത്തിച്ച് അറിയിക്കുന്നതായും പൂര്‍ണ്ണ പിന്‍തുണ നല്‍കുന്നതായും യോഗം അഭിപ്രായപ്പെട്ടു.
യോഗം ആക്ടിംഗ് പ്രസിഡന്റ് ജൂട്ടാസ് പോള്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി നിഹാസ് കൊടിയേരി സ്വാഗതം പറഞ്ഞു. ജോയിന്റ് ട്രഷറര്‍ നൗഷാദ് നന്ദിയും പറഞ്ഞു.
ജിസ് ജോസഫ്, നാസര്‍ വടക്കേക്കാട്, ശ്രീജിത്ത് നായര്‍, ജോണ്‍ ഗില്‍ബര്‍ട്ട്, നദീം മാനാര്‍, ഷംസുദീന്‍ ഇസ്മായില്‍, സലിം ഇടശ്ശേരി, മുജീബ്, ലിജു മാമ്മന്‍, ഹരികുമാര്‍ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.
