മുന്‍ ചീഫ് ഇലക്ഷന് കമ്മീഷണര്‍ ഓഫ് ഇന്ത്യ ആദ്യമായി ഖത്തറില്‍

ദോഹ. ഒഐസിസി -ഇന്‍കാസ് ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കായി മുന്‍ ഇന്ത്യന്‍ ചീഫ് ഇലക്ഷന് കമ്മീഷണര്‍ എസ് വൈ ഖുറൈഷി ഐ എ എസ് (റിട്ട.) യുമായി നിലവിലെ പ്രസക്തമായ വിഷയങ്ങളില്‍ ഒരു സംവാദത്തിനു വേദിയൊരുക്കുന്നു. 19 സെപ്റ്റംബര്‍ വെള്ളിയാഴ്ച വൈകിട്ട് 6.30 നു തുമ്മാമ ഒലിവ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടക്കുന്ന അദ്ദേഹത്തിന്റെ പുതിയ പുസ്തകമായ ‘Democracy’s Heartland inside the battle for power in asia’ ന്റെ വിദേശ എഡിഷന്റെ റിലീസിങ്ങിനോട് അനുബന്ധിച്ചാണ് പ്രസ്തുത വേദി ഒരുക്കിയിരിക്കുന്നത്.
ഈ അവസരത്തില്‍ അദ്ദേഹം തന്റെ പുസ്തകങ്ങളായ ‘An Undocumented Wonder making of Great Indian Election’ Dw ‘Democracy’s Heartland inside the battle for power in asia’ ഉം ഏവര്‍ക്കും പരിചയപ്പെടുത്തുന്നതും, പ്രവാസി വോട്ടവകാശത്തെക്കുറിച്ചു വിശദമായി സംസാരിക്കുന്നതുമാണ്. പ്രമുഖ ഇന്ത്യന്‍ കമ്മ്യൂണിറ്റി ലീഡേഴ്സും, പ്രവാസി സംഘടനാ പ്രതിനിധികളും പങ്കെടുക്കുന്ന ഒരു മുന്‍ ചീഫ് ഇലക്ഷന് കമ്മീഷണര്‍ക്ക് ഒപ്പം ആദ്യമായാണ് ഖത്തറില്‍ വേദി ഒരുക്കുന്നത്.
പ്രവാസി വോട്ടവകാശത്തെക്കുറിച്ചും, പ്രവാസി വോട്ടുകള്‍ സംരക്ഷിക്കുന്നതിനുള്ള വഴികള്‍ കൃത്യമായി പ്രവാസി സമൂഹത്തിലേക്ക് അറിവ് പകരുന്നതിനും ആയാണ് പ്രോഗ്രാം സംഘടിപ്പിക്കുന്നത് എന്ന് ഭാരവാഹികള്‍ അറിയിച്ചു.
പത്ര സമ്മേളനത്തില്‍ പ്രോഗ്രാം ഓര്‍ഗനൈസിംഗ് കമ്മിറ്റി ചെയര്മാന് ജൂട്ടസ് പോള്‍, ജനറല്‍ കണ്‍വീനര്‍ ജീസ് ജോസഫ്, സംഘടനാ ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ് നായര്‍,ഗ്ലോബല്‍ കമ്മിറ്റി മെമ്പര്‍ നാസര്‍ വടക്കേക്കാട് എന്നിവര്‍ പങ്കെടുത്തു.
