Breaking News
വെസ്റ്റ് ബേ വാട്ടര്‍ഫ്രണ്ട്, അല്‍ സഫ്ലിയ ദ്വീപ് വികസിപ്പിക്കുന്നതിന് ഖത്തര്‍ ടൂറിസം ബിഡുകള്‍ ക്ഷണിച്ചു

ദോഹ: ഖത്തര്‍ ടൂറിസം, പൊതുമരാമത്ത് അതോറിറ്റി യുമായി സഹകരിച്ച്, വെസ്റ്റ് ബേ ബീച്ചുകള്‍ക്കും അല്‍ സഫ്ലിയ ദ്വീപ് വികസന പദ്ധതിക്കുമായി റിക്വസ്റ്റ് ഫോര്‍ പ്രൊപ്പോസല്‍സ് (ആര്‍എഫ്പി) – സ്റ്റേജ് 1 ആരംഭിച്ചതായി പ്രഖ്യാപിച്ചു.
പൊതു സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയില്‍ പുറത്തിറക്കിയതും ഡിസൈന്‍, ബില്‍ഡ്, ഫിനാന്‍സ്, ഓപ്പറേറ്റ്, മെയിന്റനന്‍സ് ആന്‍ഡ് ട്രാന്‍സ്ഫര്‍ (ഡിബിഎഫ്ഒഎംടി) സ്കീമായി രൂപകല്‍പ്പന ചെയ്തതുമായ ഈ പദ്ധതി, ദോഹയിലെ വെസ്റ്റ് ബേ ബീച്ചുകളെയും അല്‍ സഫ്ലിയ ദ്വീപിനെയും ഇക്കോ-ടൂറിസം സംരംഭങ്ങള്‍, വാട്ടര്‍ഫ്രണ്ട് വിനോദ ഇടങ്ങള്‍, ഡൈനിംഗ്, വിനോദ ഓഫറുകള്‍ എന്നിവയുള്ള ഒരു സംയോജിത വാട്ടര്‍ഫ്രണ്ട് ഡെസ്റ്റിനേഷനാക്കി മാറ്റും.



