ജെ.കെ.മേനോന് മികച്ച എന്‍.ആര്‍.ഐ ബിസിനസ്മാന്‍ അവാര്‍ഡ്

ദോഹ: തൃശൂര്‍ ചേംബര്‍ ഒഫ് കൊമേഴ്സിന്റെ മികച്ച എന്‍.ആര്‍.ഐ ബിസിനസ് മാന്‍ അവാര്‍ഡ് എ.ബി.എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജെ.കെ.മേനോന് .
തൃശുരില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ ജോയ് ആലൂക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലൂക്കാസില്‍ നിന്ന് ജെ.കെ. മേനോന്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
വന്നുചേരുന്ന ആദരവുകള്‍ക്ക് അപ്പുറം സാമൂഹ്യ- വ്യക്തിജീവിതത്തിലും ബിസിനസ് ജീവിതത്തിലുളള വിജയമാണ് പ്രധാനമെന്നും ബിസിനസുകാരന് സാമൂഹ്യപ്രതിബദ്ധത ഏറെ അനിവാര്യമാണെന്നും അവാര്‍ഡ് സ്വീകരിച്ച് സംസാരിക്കവേ ജെ.കെ.മേനോന്‍ അഭിപ്രായപ്പെട്ടു. മികച്ച സംരംഭകരെല്ലാം മനുഷ്യത്വപരമായി ചിന്തിക്കുന്നവരുമാണ്. അവര്‍ നമുക്ക് മാതൃകയായി മാറിയത് അങ്ങനെയാണ്. തന്റെ മാതാപിതാക്കളില്‍ നിന്നാണ് കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചത്. അടുത്ത ജന്‍മത്തിലും തന്റെ മാതാപിതാക്കളുടെ മകനായി ജനിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഠിനാദ്ധ്വാനമാണ് ബിസിനസിനെ വിജയത്തിലെത്തിക്കുന്നതെന്ന് ജോയ് ആലൂക്കാസ് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കല്യാണ്‍ സില്‍ക്ക്‌സ് ചെയര്‍മാന്‍ ടി.എസ്. പട്ടാഭിരാമന്‍ മുഖ്യാതിഥിയായിരുന്നു.
