തൃശൂര്‍ ജില്ലാ സൗഹൃദവേദി-ഖത്തര്‍ ഓണാഘോഷം 2025

ദോഹ. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ രാഷ്ട്രീയ വെത്യസമന്യേ ഖത്തറിലെ തൃശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ഓണാഘോഷം, ഓണത്താളം 2025 അവിസ്മരണീയമായി.

റീജന്‍സി ഹാളില്‍ മെഗാ ഓണസദ്യയും വിവിധ കലാപരിപാടികളുമായി അരങ്ങേറി.
രണ്ടായിരത്തോളം പേര്‍ പങ്കെടുത്ത ഓണസദ്യയെ
തുടര്‍ന്ന് ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫൈനലിസ്റ്റുകളായ ശ്രീരാഗ് ഗുരുവായൂര്‍, അനുശ്രീ വയനാട് എന്നിവരുടെ ഗാനമേളയും, ദോഹയിലെയും വേദിയിലെയും കലാകാരന്മാര്‍ അണിനിരന്ന വിവിധ കലാപരിപാടികളും, മാവേലിയടക്കമുള്ള ഘോഷയാത്ര, ചെണ്ടമേളം എന്നിവ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി.

ഓണത്താളം 2025 ന്റെ ഭാഗമായി കള്‍ച്ചറല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ TAC ഹാളില്‍ വേദി സെക്ടര്‍ അടിസ്ഥാനത്തില്‍ നടന്ന പൂക്കള മത്സരം, നാടന്‍ പാട്ട് മത്സരം, അംഗങ്ങള്‍ക്കായി നടത്തിയ കഥ, കവിത ഉപന്യാസ മത്സരങ്ങളും, വേദിയുടെ വനിതാ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ‘അട’ മുഖ്യ ഇനമായി നടന്ന പായസ മത്സരവും അംഗങ്ങള്‍ക്ക് ഹൃദ്യമായ അനുഭവമായി.
വേദി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും ദോഹയിലെ പ്രമുഖ വ്യവസായിയുമായ വി.എസ് നാരായണന്‍ ഉദ്ഘാടനം ചെയ്ത പൊതു ചടങ്ങിന് വേദി ജനറല്‍ സെക്രട്ടറി ഷറഫ് മുഹമ്മദ് സ്വാഗതവും ആശംസിക്കുകയും പ്രസിഡന്റ് വിഷ്ണു ജയറാം ദേവ് അധ്യക്ഷത വഹിക്കുകയും ചെയ്തു. വേദി ട്രഷറര്‍ തോമസ് ഔസേപ്, ജനറല്‍ കോര്‍ഡിനേറ്റര്‍ മുഹമ്മദ് മുസ്തഫ, TAC മാനേജിംഗ് ഡയറക്ടര്‍ മുഹ്സിന്‍, കോഡിനേറ്റര്‍ ശ്രീനിവാസന്‍, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിക്കുകയും, ഓണത്താളം കോര്‍ഡിനേറ്റര്‍ അബ്ദുള്‍ ജബ്ബാര്‍ ചടങ്ങിന് നന്ദിയും പ്രകാശിപ്പിച്ചു.
അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായ വി.കെ സലിം, ഷറഫ് ഹമീദ്, എ.കെ നസീര്‍, അഷറഫ് സഫ, അബ്ദുല്ല തെരുവത്ത് ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ബാവ, എന്നിവര്‍ സന്നിഹിതരായിരുന്നു.

ഓണത്താളം കോര്‍ഡിനേറ്റര്‍മാരായ ശ്രീനിവാസന്‍, അബ്ദുള്‍ ജബ്ബാര്‍, സെക്ടര്‍ കോര്‍ഡിനേറ്റര്‍മാരായ, സജ്ജാദ്, മഞ്ചുനാഥ്, വനിതാ വിഭാഗം കോര്‍ഡിനേറ്റര്‍മാരായ രേഖ പ്രമോദ്, ജയശ്രീ ജയാനന്ദ്, കള്‍ച്ചറല്‍ കമ്മറ്റി ചെയര്‍മാന്‍ അബ്ദുള്‍ റസാഖ്, ഒഫീഷ്യല്‍സ് കോര്‍ഡിനേറ്റര്‍മാരായ ജോജു കൊമ്പന്‍, അഷറഫ് വടക്കാഞ്ചേരി, സെട്രല്‍ കമ്മറ്റി, എക്‌സിക്യൂട്ടീവ്, സെക്ടര്‍ കമ്മറ്റി ഭാവരവാഹികള്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. മത്സരങ്ങളിലെ വിജയികള്‍ക്കും പ്രായോജകര്‍ക്കുമുള്ള ഉപഹാരങ്ങള്‍ വേദി പ്രസിഡണ്ടും, അഡൈ്വസറി ബോര്‍ഡ് ചെയര്‍മാനും വിതരണം ചെയ്തു.
വേദിയുടെ മെമ്പര്‍ഷിപ് കാമ്പയിന്‍ ഡിസംബര്‍ 31 ന് അവസാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
