Uncategorized
മുഖ്യമന്ത്രി പിണറായി വിജയന് ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം സ്‌നേഹാദരവ്

ദോഹ: ഖത്തറില്‍ നടന്ന മലയാളോത്സവത്തില്‍ പങ്കെടുക്കാനെത്തിയ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ എന്നിവര്‍ക്ക് ഖത്തറിലെ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം (ഐഎംഎഫ്) സ്‌നേഹാദരവ് നല്‍കി.
ഷെറാട്ടണ്‍ ഹോട്ടലില്‍ ഖത്തറിലെ മലയാളി പ്രവാസി സംഘടനപ്രതിനിധികള്‍,വ്യവസായ പ്രമുഖര്‍,മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് ഇരുവര്‍ക്കും ഉപഹാരങ്ങള്‍ നല്‍കിയത്. ചടങ്ങില്‍ ഐ എം എഫ്പ്രസിഡന്റ് ഒ. കെ. പരുമല, വൈസ് പ്രസിഡന്റ് സാദിഖ് ചെന്നടാന്‍, ട്രഷറര്‍ ആര്‍. ജെ. രതീഷ്,എക്സി: അംഗങ്ങളായ അഹമ്മദ് കുട്ടി അറളയില്‍, അബ്ബാസ്, മുഷ്താഖ് ,നൗഷാദ് അതിരുമട എന്നിവര്‍ സംബന്ധിച്ചു.



