Local News
പതിനാറാമത് ഖിഫ് സൂപ്പര്‍ കപ്പിന് ഉജ്വല തുടക്കം , കോഴിക്കോടിന് ആദ്യ ജയം

ദോഹ. ഖത്തര്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ഫോറം സംഘടിപ്പിക്കുന്ന പതിനാറാമത് ഖിഫ് സൂപ്പര്‍ കപ്പിന് ദോഹ സ്‌റ്റേഡിത്തില്‍ ഉജ്വല തുടക്കം . ആദ്യ മല്‍സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വയനാട് കൂട്ടത്തെ തോല്‍പ്പിച്ചാണ് മാപ്സ് കോഴിക്കോട് ആദ്യ ജയം സ്വന്തമാക്കിയത്.
കളിയുടെ 18 ആം മിനുട്ടിലും 50 ആം മിനുട്ടിലും ജേഴ്‌സി നമ്പര്‍ 16 മുസമ്മില്‍ ആണ് രണ്ട് ഗോളുകളും നേടിയത്.
മുസമ്മില്‍ തന്നെയായിരുന്നു കളിയിലെ മാന്‍ ഓഫ് ദി മാച്ച്
ഒറിക്‌സ് കാസര്‍ഗോഡും യുണൈറ്റഡ് എറണാകുളവും തമ്മില്‍ നടന്ന മല്‍സരം സമനിലില്‍ കലാശിച്ചു
ജേഴ്സി 17 അല്‍ഫാസ് 42 ആം മിനുട്ടില്‍ കാസര്‍കോടിന് വേണ്ടി ഗോള്‍ നേടിയെങ്കിലും 69 ആം മിനുട്ടില്‍ ജേഴ്‌സി നമ്പര്‍ 8 ഉമര്‍ പേനാള്‍ട്ടിയിലൂടെ ഗോള്‍ മടക്കി .
അല്‍ഫാസ് ആയിരുന്നു കളിയിലെ മാന്‍ ഓഫ് ദി മാച്ച്