പുതിയ ലോഗോയുമായി കെയര്‍ ആന്‍ഡ് ക്യൂര്‍ ഗ്രൂപ്പ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ :ഖത്തര്‍ മാര്‍ക്കറ്റില്‍ രണ്ടു പതിറ്റാണ്ട് പിന്നിട്ട കെയര്‍ ആന്‍ഡ് ക്യൂര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് പുതിയ രൂപത്തിലും ഭാവത്തിലും രംഗത്ത്.
ഗ്രൂപ്പിന്റെ 21ാം വാര്‍ഷികത്തോടാനുബന്ധിച്ച് കമ്പനിയുടെ പുതിയ ലോഗോ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ പ്രകാശനം ചെയ്തു. ഇന്ത്യന്‍ എംബസിയില്‍ വെച്ച് നടന്ന ചടങ്ങില്‍ ടി ആഞ്ജലിന്‍ പ്രേമലത( കൗണ്‍സിലര്‍, പൊളിറ്റിക്കല്‍ ആന്‍ഡ് കോമേഴ്സ് ), ഇ.പി അബ്ദുറഹ്മാന്‍ (ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ കെയര്‍ ആന്‍ഡ് ക്യൂര്‍ ), ഉസാമ പയനാട്ട് (ഡയറക്ടര്‍ ), മുഹ്‌സിന്‍ മരക്കാര്‍ (ജനറല്‍ മാനേജര്‍ ) എന്നിവര്‍ പങ്കെടുത്തു
2000 ല്‍ ദോഹ സൂഖ് ഫാലഹില്‍ ഒരു ഫര്‍മസിയില്‍ തുടങ്ങിയ കെയര്‍ ആന്‍ഡ് ക്യൂര്‍ ഇന്ന് 42 റിറ്റൈല്‍ ഫര്‍മസികളും മരുന്ന്, കോസ്‌മെറ്റിക്‌സ്, ബേബി പ്രോഡക്ടസ്, എഫ്.എം.സി.ജി, മെഡിക്കല്‍ എക്യുപ്‌മെന്റ് മേഖലയില്‍ ട്രേഡിങ് ഡിവിഷനുകളുമായി ഖത്തറില്‍ ഒന്നാം നിരയിലാണ്.
ഓട്ടോമൊബൈല്‍ (ഹൈഡ്രോ കെയര്‍), ഫയര്‍ ഡീറ്റെക്ഷന്‍ ഇ.എല്‍.വി സിസ്റ്റംസ് &എഞ്ചിനീയറിംഗ് (കെയര്‍ കോം), സി.സി.ടി.വി സിസ്റ്റംസ് ( അല്‍ ഖിമ്മ സെക്യൂരിറ്റി സിസ്റ്റംസ് ), ടെലികോം മേഖലകളില്‍ (അല്‍ഗാലിയ കമ്പ്യൂട്ടര്‍ സിസ്റ്റംസ് ) എന്നീ ഡിവിഷനുകളും ഇക്കാലയളവില്‍ സ്ഥാപിക്കുകയും വന്‍ മുന്നേറ്റം സാധ്യമാക്കുകയും ചെയ്തു.
ഖത്തറിന് പുറമേ ഇന്ത്യ, ഒമാന്‍, യു.എ.ഇ, സൗദി അറേബ്യ എന്നിവിടങ്ങളിലും കെയര്‍ ആന്‍ഡ് ക്യൂര്‍ ഗ്രൂപ്പിന് വിവിധ ഡിവിഷനുകളുണ്ട്.
‘പുതിയ ലോഗോ ഞങ്ങളുടെ പ്രചോദനത്തെയും അര്‍പ്പണത്തെയും പ്രതിനിധീകരിക്കുന്നു. അമ്മയുടെ കരങ്ങളെന്ന പോലെ ഞങ്ങള്‍ ഞങ്ങളുടെ ഉപഭോക്താക്കളെ പരിഗണിക്കുന്നു അവരുടെ സന്തോഷവും സംതൃപ്തിയെയും ഞങ്ങള്‍ വിലമതിക്കുന്നു. കോവിഡ് മാനദണ്ഡം മാനിച്ചുകൊണ്ട് 21 ാം വാര്‍ഷിഘാഘോഷങ്ങള്‍ ഒഴിവാക്കിയെങ്കിലും ഉപഭോക്താക്കള്‍ക്ക് വൈവിധ്യമായ ഓഫറുകള്‍ ഒരുക്കിയതായി ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഇ.പി. അബ്ദുറഹിമാന്‍ പറഞ്ഞു. ആഘോഷങ്ങള്‍ ഞങ്ങള്‍ ആഗ്രഹിച്ചിരുന്നു. പക്ഷേ സാഹചര്യം അനുകൂലമല്ല. അത് കൊണ്ട് ഓണ്‍ലൈന്‍ ഫാര്‍മസി ഫ്രീ ഡെലിവറിയിലൂടെ(www.carencurepharmacy.com) കസ്റ്റമേഴ്‌സിനരികിലെത്താന്‍ സംവിധാനം ഒരുക്കിയിരിക്കുന്നു. അടിയന്തിര സാഹചര്യങ്ങളില്‍ എക്‌സ്പ്രസ്സ് ഡെലിവറി യുമുണ്ട്. ആഘോഷങ്ങള്‍ക്കപ്പുറം ഈ കാലത്ത് രാജ്യം ആഗ്രഹിക്കുന്നത് അതാണ്. കെയര്‍ ആന്‍ഡ് ക്യൂര്‍ അതിന്റെ ടാഗ് ലൈന്‍ സൂചിപ്പിക്കുന്നതുപോലെ (our name our promise )വാഗ്ദാനം പാലിച്ചു കൊണ്ട് രാജ്യത്തിനൊപ്പം എന്നുമുണ്ടാകുമെന്ന് ചെയര്‍മാന്‍ ഇ പി അബ്ദുറഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.