Uncategorized

ഖത്തറില്‍ കോവിഡ് രോഗമുക്തി ഗണ്യമായി വര്‍ദ്ധിച്ചു, ഇന്ന് 703 രോഗികള്‍, 1578 രോഗമുക്തര്‍, ഒമ്പത് മരണവും

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ കോവിഡ് രോഗമുക്തി ഗണ്യമായി വര്‍ദ്ധിച്ചു, ഇന്ന് 703 രോഗികള്‍, 1578 രോഗമുക്തര്‍, ഒമ്പത് മരണവും
ചികിത്സയിലായിരുന്ന 43, 57, 61, 65, 66, 67, 72, 73, 80 വയസ്സ് പ്രായമുള്ള 9 പേരാണ് മരണപ്പെട്ടത്. ഇതോടെ മൊത്തം മരണ സംഖ്യ 437 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11507 പരിശോധനകളില്‍ 281 യാത്രക്കാരടക്കം 703 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1578 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 19367 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 36 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1040 ആയി. 17 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 395 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.

Related Articles

Back to top button
error: Content is protected !!