Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

‘പ്രവാസി’ ദോഹ സംഘടിപ്പിച്ച എം ടി അനുസ്മരണ പ്രബന്ധ രചന മല്‍സരത്തില്‍ അമല്‍ ഫെര്‍മീസും ശോഭ നായരും വിജയികള്‍

ദോഹ. ദോഹയിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ ‘പ്രവാസി ദോഹ’ തങ്ങളുടെ രക്ഷധികാരികൂടിയായ മലയാളികളുടെ പ്രിയപ്പെട്ട എം ടി വാസുദേവന്‍ നായരുടെ കൃതികളെ ആസ്പദമാക്കി നടത്തിയ പ്രബന്ധ മത്സരത്തില്‍ അമല്‍ ഫെര്‍മീസും ശോഭ നായരും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.

അമല്‍ ഫെര്‍മിസ്. തൃശൂര്‍ സ്വദേശി. ഇപ്പോള്‍ ഖത്തറില്‍ ദോഹ അക്കാദമി ഇന്റര്‍ നാഷണല്‍ സ്‌കൂളില്‍ അധ്യാപികയായി ജോലി ചെയ്യുന്നു. ദോഹയിലെ അറിയപ്പെടുന്ന ഹെന്ന ആര്‍ട്ടിസ്റ്റാണ്. ചെറുകഥാസമാഹാരമായ സങ്കടദ്വീപ്, ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരമായ നിനവിന്‍ നിലാവഴികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സങ്കടദ്വീപിന് ബഷീര്‍ സ്മാരക പുരസ്‌കാരം, പി കുഞ്ഞിരാമന്‍ നായര്‍ പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

ശോഭ നായര്‍. ആലപ്പുഴ ജില്ലയിലെ പഴവീടാണ് സ്വദേശം .അധ്യാപകരായ മാതാപിതാക്കളുടെ മകള്‍ . കുട്ടിക്കാലം മുതല്‍ കവിതകളും കഥകളും എഴുതുമെങ്കിലും പ്രവാസ ജീവിതത്തിലാണ് എഴുത്തിനെ ഗൗരവമായി എടുത്തത് .
കഴിഞ്ഞ മുപ്പതു വര്‍ഷമായി കുടുംബമായി ഖത്തറില്‍ കഴിയുന്നു , സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്നു.ഖത്തറിലെ മലയാളി കൂട്ടായ്മകളായ മാധ്യമം ക്ലബ്ബ് , ഖിയാഫ് എന്നിവയിലെ സജീവ അംഗമാണ്. 2021 ല്‍ ആദ്യത്തെ കഥാസമാഹാരവും ( നാരങ്ങാ മിഠായികള്‍ )കവിതാ സമാഹാരവും ( കനല്‍ ചുട്ട പാഥേയം ) ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു .

സമ്മാനദാനന ചടങ്ങും എം ടി അനുസ്മരണവും പിന്നീട് സംഘടിപ്പിക്കുമെന്ന് പ്രവാസി ദോഹ അറിയിച്ചു.

Related Articles

Back to top button