Local News
ലോകത്തിന്റെ എ ഐ തലസ്ഥാനമാകാന്‍ ഏറ്റവും യോഗ്യമായ രാജ്യമാണ് ഇന്ത്യ

കൊച്ചി. ലോകത്തിന്റെ എ ഐ തലസ്ഥാനമാകാന്‍ ഏറ്റവും യോഗ്യമായ രാജ്യം ഇന്ത്യയാണെന്നും ആളും അര്‍ഥവും കൊണ്ട് സമ്പന്നമായ ഇന്ത്യ ഏറെ പ്രതീക്ഷയാണ് നല്‍കുന്നതെന്നും, പ്രഥമ ഗ്ളോബല്‍ മലയാളി ഫെസ്റ്റിവലിന്റെ ഭാഗമായി
നര്‍ചറിംഗ് ദ ഫ്യൂച്ചര്‍ ഓഫ് എ ഐ ആന്റ് ഇന്നൊവേഷന് എന്ന തലക്കെട്ടില്‍ കൊച്ചി ക്രൗണ്‍ പ്ളാസ ഹോട്ടലില്‍ നടന്ന പാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് മാനവവിഭവ ശേഷിക്ക് പകരമാവുകയില്ല കൂടുതല്‍ ശക്തവും പ്രത്യുല്പാദനരവുമാക്കുകയുമാണ് ചെയ്യുന്നത്.
2025 ലെ മോസ്റ്റ് അഡ്മിയര്ഡ് വിമണ്‍ ലീഡറും യംഗസ്റ്റ് ടെക്നോ ജീനീസ് എന്‍ട്രപ്രണറുമായ ഡോ.ഇശ ഫര്‍ഹ ഖുറൈശി മോഡറേറ്ററായ ചര്‍ച്ചയില്‍ ഡോ. മുസ്തഫ അകല്വി, റസല്‍ പി.എം, ഡോ.ആസിഫ് ഇഖ്ബാല്‍ എന്നിവര്‍ പാനലിസ്റ്റുകളായിരുന്നു.
