Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

സംസ്‌കൃതി ഖത്തർ രജതജൂബിലി ആഘോഷങ്ങൾ സമാപിച്ചു

ദോഹ: ഒരു വർഷത്തിൽ അധികം നീണ്ടു നിന്ന വൈവിധ്യമാർന്ന പരിപാടികൾ നിറഞ്ഞ സംസ്‌കൃതി ഖത്തർ രജതജൂബിലി ആഘോഷങ്ങൾക്ക് തിരശീല വീണു. ദോഹയിലെ പ്രശസ്തരായ ചിത്രകാരന്മാർ ഒരുക്കിയ തത്സമയ ചിത്രരചനയോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. സമാപന സമ്മേളനം രാജ്യസഭ അംഗം ഡോ. വി ശിവദാസൻ എം പി ഉൽഘാടനം ചെയ്തു. സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ഇ എം സുധീർ, സംസ്‌കൃതി സ്ഥാപക അംഗങ്ങളായ കെ കെ ശങ്കരൻ, സമീർ സിദ്ദിഖ്, രഘുരാജ് , പ്രമോദ് ചന്ദ്രൻ, സംസ്‌കൃതി വനിതവേദി സെക്രട്ടറി ജെസിത നടപ്പുരയിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. സംസ്‌കൃതി രജതജൂബിലി സുവനീർ കവർ പേജിന്റെ പ്രകാശനം ഡോ. വി ശിവദാസൻ എം പി നിർവഹിച്ചു. സംസ്‌കൃതി കേന്ദ്ര കമ്മിറ്റി അംഗവും സംസ്‌കൃതി വനിത വേദി പ്രെസിഡന്റുമായ അനിത ശ്രീനാഥിന്റെ കവിത സമാഹാരം “ഇല തിരഞ്ഞ മരം” ഡോ. വി ശിവദാസൻ എം പി കെ കെ ശങ്കരന് നൽകി കൊണ്ട് പ്രകാശനം ചെയ്തു. സാംസ്‌കാരിക സമ്മേളനത്തിന് ശേഷം സംസ്‌കൃതിയുടെ കലാകാരൻമാർ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.സംസ്‌കൃതി ജനറൽ സെക്രട്ടറി ഷംസീർ അരീകുളം സ്വാഗതവും സംസ്‌കൃതി സെക്രട്ടറി അർച്ചന ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു.

Related Articles

Back to top button