Breaking News
കാറ്റും പൊടിയും നിറഞ്ഞ കാലാവസ്ഥയില്‍ മുന്‍കരുതലുകള്‍ ശക്തമാക്കാന്‍ ആവശ്യപ്പെട്ട് തൊഴില്‍ മന്ത്രാലയം

ദോഹ: ഖത്തറില്‍ തുടരുന്ന പൊടിപടലങ്ങളും കാറ്റും നിറഞ്ഞ കാലാവസ്ഥയുടെ പശ്ചാത്തലത്തില്‍, തൊഴിലാളികളെ സംരക്ഷിക്കുന്നതിന് കൂടുതല്‍ മുന്‍കരുതലുകള്‍ എടുക്കണമെന്ന് തൊഴില്‍ മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.
കമ്പനികള്‍ തൊഴില്‍ സുരക്ഷയും ആരോഗ്യ ആവശ്യകതകളും പാലിക്കണമെന്നും ജോലിസ്ഥലങ്ങളില്‍, പ്രത്യേകിച്ച് പുറത്തുള്ളതും തുറന്നതുമായ സ്ഥലങ്ങളില്‍ ഉചിതമായ സംരക്ഷണ നടപടികള്‍ നല്‍കണമെന്നും മന്ത്രാലയം വ്യക്തമാക്കി.



