ഒമ്പതാമത് തര്‍ഷീദ് കാര്‍ണിവലുമായി കഹ്‌റാമ

ദോഹ: ഒമ്പതാമത് തര്‍ഷീദ് കാര്‍ണിവലുമായി ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി & വാട്ടര്‍ കോര്‍പ്പറേഷന്‍ ‘കഹ്റാമ’. നാഷണല്‍ പ്രോഗ്രാം ഫോര്‍ കണ്‍സര്‍വേഷന്‍ ആന്‍ഡ് എനര്‍ജി എഫിഷ്യന്‍സി ‘തര്‍ഷീദ്’ വഴി, ‘സുസ്ഥിര ഭാവിക്കായി കാര്യക്ഷമമായി ഉപഭോഗം ചെയ്യുക’ എന്ന പ്രമേയത്തിലാണ് കഹ്റാമ അവയര്‍നെസ് പാര്‍ക്കില്‍ തര്‍ഷീദ് കാര്‍ണിവല്‍ 2026 ന്റെ ഒമ്പതാമത് പതിപ്പ് ആരംഭിച്ചത്. 2026 ജനുവരി 30 വരെ പരിപാടി തുടരും.
ഭാവി തലമുറകള്‍ക്കായി പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിന് സംഭാവന നല്‍കുന്ന ബോധപൂര്‍വവും ഉത്തരവാദിത്തമുള്ളതുമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്നതാണ് കാര്‍ണിവല്‍ ലക്ഷ്യമിടുന്നത്. അര്‍ത്ഥവത്തായ മാറ്റം ദൈനംദിന പെരുമാറ്റങ്ങളില്‍ നിന്നാണ് ആരംഭിക്കുന്നത്, സമൂഹത്തിന്റെയും കഹ്റാമയുടെയും കൂട്ടായ ശ്രമങ്ങള്‍ കൂടുതല്‍ കാര്യക്ഷമവും സുസ്ഥിരവുമായ ഭാവിയിലേക്കുള്ള അനിവാര്യമായ ചുവടുവയ്പ്പുകളാണ്.
