Uncategorized
ശവ്വാല്‍ പിറ നിരീക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് ഔഖാഫ് മന്ത്രാലയം

ദോഹ: ഖത്തറില്‍ താമസിക്കുന്ന വിശ്വാസികളോട് 2026 മാര്‍ച്ച് 18 ബുധനാഴ്ച വൈകുന്നേരം ശവ്വാല്‍ ചന്ദ്രക്കല കാണുന്നത് നിരീക്ഷിക്കാന്‍ എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ ക്രസന്റ് മൂണ്‍ സൈറ്റ് കമ്മിറ്റി ആഹ്വാനം ചെയ്തു.
ചന്ദ്രക്കല കാണുന്ന പക്ഷം അല്‍ ദഫ്ന ടവേഴ്സിലുള്ള എന്‍ഡോവ്മെന്റ് ആന്‍ഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയത്തിലെ കമ്മിറ്റിയുടെ ആസ്ഥാനത്തെത്തി സ്ഥിരീകരിക്കണം. അന്ന് മഗ്രിബ് നമസ്‌കാര ശേഷം കമ്മിറ്റി യോഗം ചേരും.
