Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

യാത്രക്കാരെ വലക്കുന്ന എയര്‍ ഇന്ത്യക്കെതിരെ പ്രതിഷേധമുയരണം: കള്‍ച്ചറല്‍ ഫോറം

അമാനുല്ല വടക്കാങ്ങര

ദോഹ: മൂന്നു ദിവസങ്ങളിലായി ദോഹ കോഴിക്കോട് വിമാന സര്‍വ്വീസ് അനിശ്ചിതമായി വൈകുകയും യാത്രക്കാരെ പ്രയാസത്തിലകപ്പെടുത്തുകയും ചെയ്യുന്ന എയര്‍ഇന്ത്യ വിമാനക്കമ്പനിക്കെതിരെ പ്രവാസലോകത്തുനിന്നും പ്രതിഷേധമുയരേണ്ടതുണ്ടെന്ന് കള്‍ച്ചറല്‍ ഫോറം പ്രസ്താവിച്ചു.കഴിഞ്ഞ ദിവസം പതിനെട്ടു മണിക്കൂറോളം വൈകിയിട്ടും യാത്രക്കാര്‍ക്ക് മതിയായ വിശദീകരണം നല്‍കാനോ റമദാന്‍ കണക്കിലെടുത്ത് ആരോഗ്യകരമായ ഭക്ഷണം നല്‍കാനോ അധികൃതര്‍ തയ്യാറായിട്ടില്ല.ഒരു മൃതദേഹമടക്കം വൈകിയ വിമാനത്തില്‍ നാട്ടിലേക്കു കൊണ്ടുപോകേണ്ടതുണ്ടായിരുന്നു.

സാങ്കേതിക തകരാറുകള്‍ പെട്ടെന്ന് പരിഹരിക്കാവുന്നതല്ലെങ്കില്‍ അടിയന്തിരമായി പരിഹാരം കാണേണ്ടത് കമ്പനിയുടെ ഉത്തരവാദിത്വമാണ്.രണ്ടു ദിവസം മുമ്പ് വിമാനം കോഴിക്കോട് നിന്ന് നേരത്തെ പുറപ്പെട്ട കാരണത്താല്‍ നിരവധി യാത്രക്കാര്‍ക്ക് യാത്ര മുടങ്ങിയിരുന്നു.യാത്രാസമയങ്ങളില്‍ വരുന്ന മാറ്റം യാത്രക്കാരെ നേരിട്ടു വിളിച്ചു അറിയിക്കേണ്ടതും കമ്പനിയുടെ ഉത്തരവാദിത്വത്തില്‍ പെടുന്നതാണ്. വിമാനം വൈകിയത് മൂലം പ്രയാസമനുഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ടെന്നും പ്രവാസികളോടുള്ള വിമാനക്കമ്പനികളുടെ ഇത്തരം നിരുത്തരവാദപരമായ സമീപനം പ്രതിഷേധമര്‍ഹിക്കുന്നതാണെന്നും കള്‍ച്ചറല്‍ ഫോറം പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button