
ഖത്തര്‍ ബ്രദേഴ്‌സിന്റെ രക്ത ദാന ക്യാമ്പില്‍ 60 ലധികം പേര്‍ രക്തം ദാനം ചെയ്തു
അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തര്‍ ബ്രദേഴ്‌സ് എന്ന സൗഹൃദ കൂട്ടായ്മ ,സംഘടിപ്പിച്ച രക്ത ദാന ക്യാമ്പില്‍ 60 ലധികം പേര്‍ രക്തം ദാനം ചെയ്തു . 30 ാം തവണയും രക്ത ദാനം ചെയ്ത ആബിദ് തിരൂര്‍ അടക്കം നിരവധി പേരാണ് തങ്ങളറിയാത്ത,തങ്ങളെയറിയാത്ത ആര്‍ക്കൊക്കെയോ വേണ്ടി ജീവന്റെ തുള്ളികള്‍ ഊറ്റി നല്‍കി മാനവ സൗഹൃദത്തിന്റെ ഉദാത്ത മാതൃക സമ്മാനിച്ചത്.
ഖത്തര്‍ ബ്രദേഴ്‌സ് എന്ന സൗഹൃദ കൂട്ടായ്മ ഇനിയും ഇത്തരം സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും സഹകരണവും,സാന്നിദ്ധ്യവുമുണ്ടാകണമെന്നും സംഘാടകര്‍ ആവശ്യപ്പെട്ടു.