Uncategorized

മൊബൈലില്‍ ചിത്രീകരിച്ച ബി.അബു പ്രദര്‍ശനത്തിന് തയാറെടുക്കുന്നു

അഫ്‌സല്‍ കിളയില്‍

ദോഹ : വണ്‍ ടു വണ്‍ മീഡിയ യുടെ ബാനറില്‍ മന്‍സൂര്‍ അലി നിര്‍മിച്ചു സുബൈര്‍ മാടായി രചനയും, സംവിധാനവും നിര്‍വഹിച്ചു ബി. അബു എന്ന ചിത്രം പ്രദര്‍ശനത്തിനു തയ്യാറെടുക്കുന്നു. സാംസങ്ങ് ട20 എന്ന മൊബൈല്‍ ക്യാമറയിലൂടെ ഷൂട്ട് ചെയ്ത ഒരു മണിക്കൂറും 45 മിനിട്ടും നീണ്ടു നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം അല്‍സദില്‍ ഉള്ള റോയല്‍ പ്ലാസമാള്‍ സിനിമയില്‍ ക്ഷണിക്കപെട്ട സദസ്സിന് മുന്‍പാകെ സ്‌പെഷല്‍ സ്‌ക്രീനിംഗ് ഷോ നടത്തി.

ഗള്‍ഫില്‍ ജീവിക്കുന്ന രണ്ടു കുടുംബങ്ങളുടെ സ്‌നേഹ സാഹോദര്യത്തിന്റെ കഥ പറയുന്ന ചിത്രം കാണികളുടെ നിറഞ്ഞ കൈയടിയോടെ ആണ് അവസാനിച്ചത്. അന്‍വര്‍ ബാബു, ആഷിക് മാഹി, ബിന്ദു കരുണ്‍, ജില്‍ന സുമേഷ്, വൈഷ്ണവി ശരത്, താസിം സുബൈര്‍ തുടങ്ങിയവര്‍ മുഖ്യ കഥാപാത്രങ്ങള്‍ ആയി എത്തുന്ന ചിത്രത്തില്‍ ദോഹയിലെ തന്നെ മറ്റു കലാകാരന്‍മാര്‍ ആയ മുസ്തഫ എലത്തൂര്‍, സലീം ബീ ടീ കെ, റിയാസ്ബാബു, ഹേമ ജി, തുടങ്ങി നിരവധിപേര്‍ വേഷം ഇട്ടു.
ഷമീല്‍ എ ജെ ആണ് ഡബ്ബിംഗും, എഡിറ്റിംഗും നിര്‍വഹിച്ചത്.

സഹസംവിധായകരായി ആരിഫ സുബൈര്‍, രശ്മി ശരത്, ദീപ്തി രൂപേഷ് എന്നിവരും, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ശരത് സി നായരുമാണ്. മുഹമ്മദ് ത്വയ്യിബ്‌, അസിം സുബൈര്‍, ഗിരീഷ, ജ്യോതിഷ എസ് പിള്ള എന്നിവര്‍ ആണ് ഇതിലെ മനോഹരങ്ങള്‍ ആയ ഗാനങ്ങള്‍ ആലപിച്ചിരികുന്നത്.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ട് നടത്തിയ പ്രിവ്യു ഷോയില്‍ ദോഹയിലെ കലാ, രാഷ്ട്രീയ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും കലാകാരന്മാരും പങ്കെടുത്തു. ഷോയുടെ മുഖ്യ പ്രയോജകര്‍ ആയ പവര്‍ വേസ്റ്റ് മാനേജ്മന്റ് ആന്റ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ എം ഡി മുഹമ്മദ് കോയയും, മുഹമ്മദ് അബ്ദുള്ള നസിമുദ്ദീനും ചേര്‍ന്ന് കേക്ക് കട്ടിംഗ് നിര്‍വ്വഹിച്ചു.

ഐ സി സി പ്രസിഡന്റ് പി എന്‍ ബാബുരാജന്‍ മുഖ്യാതിഥിയായിരുന്നു. കെ എം വര്‍ഗ്ഗീസ്, കെ കെ ഉസ്മാന്‍ (ഫോക് ഖത്തര്‍), എസ് എ എം ബഷീര്‍, അബ്ദുല്‍ റഹൂഫ് കൊണ്ടോട്ടി, കെയര്‍ ആന്റ് ക്യുയര്‍ ഫൗണ്ടര്‍ & ചെയര്‍മാന്‍ ഇ. പി അബ്ദുല്‍ റഹിമന്‍, സന്തോഷ് മലബാര്‍ ഗോള്‍ഡ്, സുധീര്‍ സംസ്‌കൃതി, റൊട്ടാന റസാഖ്, ഗഫൂര്‍ കെ പി എ ക്യു, ഫൈസല്‍ മൂസ കൊയിലാണ്ടികൂട്ടം, ബാവ വടകര, ഈണം മുസ്തഫ, അഷ്റഫ് സഫ വാട്ടര്‍, സകീര്‍ ഹല, ഫിറോസ് മൂപ്പന്‍, മജീദ് സിംഫണി, അബ്ദുല്‍ നാസര്‍ നാച്ചി, ഫൈസല്‍ അരിക്കട്ടയില്‍, സിദ്ധിക്ക് പുറയില്‍, റേഡിയോ പാര്‍ട്ണര്‍ ആയ 98.6 മലയാളം എഫ് എം നെ പ്രതിനിധികരിച്ചു മാര്‍ക്കറ്റിംഗ് ഹെഡ് നൗഫല്‍ എന്നിവരും ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഡിസംബര്‍ മാസത്തില്‍ ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്യും.

Related Articles

Back to top button
error: Content is protected !!