Uncategorized

കോഴിക്കോട് സി.എച്ച് സെന്ററിന് 7 ഡയാലിസിസ് മെഷീനും, 20 ലക്ഷം രൂപയുടെ ഫണ്ടും കൈമാറി ഖത്തര്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി

ഡോ. അമാനുല്ല വടക്കാങ്ങര :

ദോഹ. ജനസേവന ജീവകാരുണ്യ പ്രവര്‍ത്തന മേഖലകളിലെ മാതൃകയായ ഖത്തര്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി കോഴിക്കോട് സി.എച്ച് സെന്ററിന് 7 ഡയാലിസിസ് മെഷീനും 20 ലക്ഷം രൂപയുടെ ഫണ്ടും കൈമാറി.

ഡയാലിസിസ് മെഷീനുകള്‍ ഖത്തര്‍ കെഎംസിസി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പാറക്കല്‍ അബ്ദുല്ല എം.എല്‍.എ സി.എച് സെന്റര്‍ പ്രസിഡണ്ട് കെ.പി കോയക്ക് കൈമാറി.

സി.എച്ച് സെന്ററിനുള്ള20 ലക്ഷം രൂപയുടെ ഫണ്ട് ഖത്തര്‍ കെ.എം.സി.സി സ്ഥാപക പ്രസിഡണ്ട് പി.കെ അബ്ദുല്ലയില്‍ നിന്ന് സി.എച്ച് സെന്റര്‍ ജന: സെക്രട്ടറി എം.എ റസാഖ് മാസ്റ്റര്‍ ഏറ്റുവാങ്ങി

ഖത്തര്‍ കെ.എം.സി.സി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് ഇ.കെ മുഹമ്മദലി അധ്യക്ഷത വഹിച്ചു.

കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞടുപ്പില്‍ കൊടുവള്ളി മുന്‍സിപ്പല്‍ കൗണ്‍സിലറായി തിരഞ്ഞടുക്കപ്പെട്ട ഖത്തര്‍ കെ.എം.സി.സി കൊടുവള്ളി മണ്ഡലം പ്രസിഡണ്ട് കൂടിയായിരുന്ന പി.വി ബഷീറിനും, ചെക്ക്യാട് ഗ്രാമപഞ്ചായത്തിലേയ്ക്ക് തിരഞ്ഞടുക്കപ്പെട്ട ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ടി. കെ ഖാലിദ് മാസ്റ്റര്‍ക്കുമുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം ചന്ദ്രീക പ്രതാധിപര്‍ സി.പി സൈതലവി സമ്മാനിച്ചു

നാദാപുരം ഗ്രാമ പഞ്ചായത്തിലേക്ക് തിരഞ്ഞടുക്കപ്പെട്ട ആരോഗ്യവിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ എം.സി സുബൈറിനുള്ള ഉപഹാരം ഖത്തര്‍ കെ.എം.സി.സി സംസ്ഥാന ജന:സെക്രട്ടറി അസീസ് നരിക്കുനി നല്‍കി.

2020 വര്‍ഷത്തെ നീറ്റ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായ എസ്. ആയിഷക്കുള്ള ഉപഹാരം സാജിദ് നടുവണ്ണൂര്‍ കൈമാറി.

ചൂലൂര്‍ സി.എച്ച് സെന്ററിനുള്ള ഫണ്ട് ഖത്തര്‍ കെഎംസിസി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി
എ. പി അബ്ദുറഹിമാന്‍ ചൂലൂര്‍ സി.എച്ച് സെന്റര്‍ ജന: സെക്രട്ടറി കെ.എ ഖാദര്‍ മാസ്റ്റര്‍ക്ക് കൈമാറി.

യു.പി, മംഗലാപുരം കലാപ ബാധിതര്‍ക്കുള്ള ഫണ്ട് സംസ്ഥാന കെ.എം.സി.സി സെക്രട്ടറി മുസ്തഫ എലത്തൂര്‍ ജില്ലാ മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് സാജിദ് നടുവണ്ണൂരിനു കൈമാറി.

ഖത്തര്‍ കെ.എം.സി.സി ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തനത്തെ പറ്റി സീനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഫൈസല്‍ കായക്കണ്ടി യോഗത്തില്‍ വിശദീകരിച്ചു.

ആശംസകളര്‍പ്പിച്ച് ദുബായ് കെ.എം.സി.സി പ്രസിഡണ്ട് ഇബ്രാഹിം എളേറ്റില്‍, ഖത്തര്‍ കെ.എം.സി.സി സംസ്ഥാന ജന:സെക്രട്ടറി അസീസ് നരിക്കുനി, സെക്രട്ടറിമാരായ മുസതഫ എലത്തൂര്‍, അഷറഫ് കനവത്ത്, നസീര്‍ അരീക്കല്‍, മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് സാജിദ് നടുവണ്ണൂര്‍, കെ.ടി കുഞ്ഞമ്മദ്, ഷാനവാസ് ബേപ്പൂര്‍,പി.സി ഷരീഫ്, അബ്ദുറഊഫ് ബേപ്പൂര്‍,ഷമീര്‍ കുന്ദമംഗലം, കപ്ലിക്കണ്ടി പോക്കര്‍ ഹാജി, എം.എന്‍ സിദ്ധീഖ്, തൂണേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സി.എച്ച് നജ്മ ബീവി, സമദ് കുഞ്ഞിക്കണ്ടി സംസാരിച്ചു.

കുന്നുമ്മല്‍ റസാഖ്, ബഷീര്‍ നാദാപുരം, സുപ്പി കല്ലറക്കല്‍, സലീം മാസ്റ്റര്‍, മായിന്‍ മാസ്റ്റര്‍, ടി.ടി അബ്ദുറഹിമാന്‍, ടി.പി അക്ബര്‍, മുഹമ്മദ്, ഖാദര്‍ ഹാജി ബാലുശ്ശേരി, സി.എച്ച് സെന്റര്‍ സെക്രട്ടറി സിദ്ധീഖ് മാസ്റ്റര്‍ ബാസില്‍ ബേപ്പൂര്‍, മണ്ണങ്കര അബ്ദുറഹിമാന്‍, അസ്ഹര്‍ അലി പുനൂര്‍, മൊയ്തു പുറമണ്ണില്‍, ടി.പി ബഷീര്‍, സി.കെ അബ്ദുല്ല, സിദ്ധീഖ് ബേപ്പൂര്‍, അസീസ് കറുത്തേടത്ത് പരിപാടിയില്‍ സംബന്ധിച്ചു.

അബ്ബാസ് മുക്കം ഖിറാഅത്ത് നടത്തി. ജില്ലാ സെക്രട്ടറി പുന്നക്കല്‍ മഹമൂദ് സ്വാഗതവും, ഷാജഹാന്‍ ഓമശ്ശേരി നന്ദിയും പറഞ്ഞു.

Related Articles

Back to top button
error: Content is protected !!