സ്‌ക്കൂളുകളില്‍ ബ്‌ളന്‍ഡഡ് ലേണിംഗ് തുടരും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്തെ സ്‌ക്കൂളുകളില്‍ നിലവിലുള്ള ബ്‌ളന്‍ഡഡ് ലേണിംഗ് തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു. കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഓണ്‍ ലൈന്‍ ക്‌ളാസുകള്‍ മാത്രമാക്കുമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ലെന്നും നിലവിലുള്ള സ്ഥിതിയില്‍ മാറ്റം വരുത്തുവാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്നും മന്ത്രാലയം വ്യക്തമാക്കി
ഖത്തര്‍ കാബിനറ്റ് തീരുമാനപ്രകാരമാണ് രാജ്യത്തെ സ്‌ക്കൂളുകളില്‍ ബ്‌ളന്‍ഡഡ് ലേണിംഗ് സംവിധാനം ആരംഭിച്ചത്. അതിന് മാറ്റം വരുത്തുമ്പോള്‍ ഔദ്യോഗികമായി അറിയിക്കും. അനൗദ്യോഗിക സോര്‍സുകളില്‍ നിന്നുള്ള വാര്‍ത്തകള്‍ വിശ്വസിക്കരുതെന്ന്് മന്ത്രാലയം ആവശ്യപ്പെട്ടു.
കണിശമായ പ്രോട്ടോക്കോളുകളും സുരക്ഷ മുന്ഡകരുതലുകളുമാണ് എല്ലാവരും സ്വീകരിക്കേണ്ടത്. കോവിഡിനെ ജാഗ്രതയോടെ പ്രതിരോധിക്കുകയാണ് വേണ്ടത്.