ഇന്ത്യന്‍ എംബസി പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് ഏഷ്യന്‍ ടൗണില്‍ സംഘടിപ്പിച്ചു
ദോഹ : ഏഷ്യന്‍ ടൗണിലും പരിസര പ്രദേശങ്ങളിലുമുള്ള ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട്, അറ്റസ്‌റ്റേഷന്‍ സേവനങ്ങള്‍ക്കായി ഐ സി ബി എഫിന്റെ സഹകരണത്തോടെ ഇന്ത്യന്‍ എംബസി പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഏഷ്യന്‍ ടൗണ്‍ ആംഫിതീയേറ്ററിനടുത്ത് ഇന്ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് 12 മണി വരെയായിരുന്നു ക്യാമ്പ്.
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ കോണ്‍സുലാര്‍ സേവ്യര്‍ ധനരാജും മറ്റും എംബസി ഉദ്യേഗസ്ഥരും പങ്കെടുത്തു.
45 പാസ്‌പോര്‍ട്ട് കേസുകള്‍, 4 പേര്‍ക്ക് പി.സി.സി, 24 പേര്‍ക്ക് അറ്റസ്റ്റേഷന്‍, 6 പേര്‍ക്ക് മറ്റു അസിസ്റ്റന്‍സ് ഉള്‍പ്പെടെ 79 പേര്‍ക്ക് സേവനം ലഭ്യമാക്കി.
ക്യാമ്പിന് ഐ സി ബി എഫ് പ്രസിഡന്റ് സിയാദ് ഉസ്മാന്‍, വൈസ് പ്രസിഡന്റ് വിനോദ് വി നായര്‍, ജനറല്‍ സെക്രട്ടറി സാബിത്ത് സഹീര്‍, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളും, മറ്റംഗങ്ങളും നേതൃത്വം നല്‍കി.
ക്യാമ്പിലെ സേവനങ്ങള്‍ക്കായി തെലുങ്കാന ഗള്‍ഫ് സമിതി, പുനര്‍ജനി എന്നീ സംഘനകളിലെ അംഗങ്ങള്‍ നേതൃത്വം നല്‍കി.