
കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാത്ത നിരവധി സ്‌ക്കൂളുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രാലയം നടപടി
ഡോ. അമാനുല്ല വടക്കാങ്ങര –
ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിക്കാത്ത നിരവധി സ്‌ക്കൂളുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രാലയം നടപടിയെടുത്തു.
രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് മന്ത്രാലയം പരിശോധനകള്‍ കണിശമാക്കുകയും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്തു
പല സ്‌ക്കൂളുകളും താല്‍ക്കാലികമായ അടച്ച മന്ത്രാലയം എല്ലാ സ്ഥാപനങ്ങളോടും കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുവാന്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടു.