Breaking News
‘ലെഗസി ഓഫ് ദി ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022’ പ്രദര്‍ശനം ഡിസംബര്‍ 29 ന് കത്താറയില്‍ ഉദ്ഘാടനം ചെയ്യും

ദോഹ: ‘ലെഗസി ഓഫ് ദി ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022’ പ്രദര്‍ശനം ഡിസംബര്‍ 29 ന് കത്താറയില്‍ ഉദ്ഘാടനം ചെയ്യും. സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി & ലെഗസിയുമായി സഹകരിച്ച് കള്‍ച്ചറല്‍ വില്ലേജ് ഫൗണ്ടേഷന്‍ (‘കത്താറ’) യാണ് , ‘ലെഗസി ഓഫ് ദി ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022’ പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
2025 ഡിസംബര്‍ 29 ന് വൈകുന്നേരം 5:30 ന് കത്താറയിലെ 45-ാം നമ്പര്‍ കെട്ടിടത്തില്‍ പ്രദര്‍ശനം ആരംഭിക്കും.
ഖത്തറിലും ആഗോള ഫുട്‌ബോള്‍ സമൂഹത്തിലും ടൂര്‍ണമെന്റിന്റെ ശാശ്വത സ്വാധീനം ആഘോഷിക്കുന്ന ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022 ന്റെ സാംസ്‌കാരിക, കായിക, സാമൂഹിക പൈതൃകം അടയാളപ്പെടുത്തുന്നതാണ് ഈ പ്രദര്‍ശനം.




