Uncategorized

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കുറഞ്ഞു ; ഇന്ന് പിടിക്കപ്പെട്ടത് 386 പേര്‍ മാത്രം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം കുറയുന്നു. ഇന്ന് പിടിക്കപ്പെട്ടത് 386 പേര്‍ മാത്രം. ഇന്നലെ ഇത് 447 ആയിരുന്നു.
ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 337 പേരാണ് പിടിയിലായത്. ഇതോടെ ഖത്തറില്‍ ഫേസ് മാസ്‌ക് ധരിക്കാത്തതിന് പിടിയിലായവര്‍ 14169 ആയി. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഫേസ് മാസ്‌ക് നിര്‍ബന്ധമാക്കുകയും വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കണിശമായ ശിക്ഷ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാന്‍ തുടങ്ങിയതോടെ ഫലം കണ്ട് തുടങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

കാറിലെ പരമാവധി എണ്ണം പാലിക്കാത്തതിന് ഇന്ന് 44 പേരെ പിടികൂടിയതോടെ ഈ കുറ്റത്തിന് പിടിക്കപ്പെട്ടവര്‍ 568 ആയി.

സാമൂഹിക അകലം പാലിക്കാത്തതിന് 2 പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് 3 പേരേയുമാണ് ഇന്ന് പിടികൂടിയത്.

പിടികൂടിയവരെയെല്ലാം പബ്‌ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

Related Articles

Back to top button
error: Content is protected !!