ഫെബ്രുവരി 22 മുതല്‍ ഇന്ത്യയിലേക്കുള്ള യാത്ര ചിലവ് കൂടും, ആര്‍. ടി. പി. സി. ആര്‍. ടെസ്റ്റിന് 400 മുതല്‍ 500 റിയാല്‍ വരെ ചിലവ് വരും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഫെബ്രൂവരി 22 അര്‍ദ്ധ രാത്രി മുതല്‍ ഇന്ത്യയിലേക്കെത്തുന്ന എല്ലാവരും ആര്‍. ടി. പി. സി. ആര്‍. ടെസ്റ്റും മോളികുലാര്‍ പരിശോധനും നടത്തണമെന്ന വ്യവസഥ നിലവില്‍വരുന്നതോടെ യാത്രാ ചിലവ് ഗണ്യമായി കൂടും.
ആര്‍. ടി. പി. സി. ആര്‍. ടെസ്റ്റിന് മാത്രം 400 മുതല്‍ 500 റിയാല്‍വരെയാണ് സ്വകാര്യ ക്ളിനിക്കുകള്‍ ചാര്‍ജ് ചെയ്യുന്നത്.
മോളികുളാര്‍ ടെസ്റ്റിന് നാട്ടില്‍ എത്രയാണ് ഈടാക്കുകയെന്ന് വ്യക്തമല്ല. ഏതായാലും കോവിഡ് പ്രതിസന്ധിയില്‍ പ്രയാസപ്പെട്ടു നാട്ടിലേക്ക് പോകുന്ന പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ് ഈ തീരുമാനം.
നാട്ടിലേക്കു പോകുമ്പോഴുള്ള ആര്‍. ടി. പി. സി. ആര്‍. ടെസ്റ്റും തിരിച്ചുവരുമ്പോഴുള്ള ഹോട്ടല്‍ ക്വാറന്റൈനും പ്രവാസികളുടെ കുടുംബബജറ്റ് താളം തെറ്റിക്കും.
കോവിഡ് ടെസ്റ്റ് നടത്താന്‍ ഗവണ്‍മെന്റ് അംഗീകരിച്ച നാല്‍പത് സ്വകാര്യ മെഡിക്കല്‍ സെന്ററുകള്‍