കെഎംസിസി ഖത്തര്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മെഗാ രക്ത ദാന ക്യാമ്പ് ശ്രദ്ധേയമായി

ദോഹ : രക്ത ദാനമെന്ന മഹാദാനത്തിന്റെ മാഹത്മ്യം പൊതു സമൂഹത്തിനു ബോധ്യപ്പെടുത്താനുള്ള ദൗത്യത്തിന്റെ ഭാഗമായി കെഎംസിസി ഖത്തര്‍ കാസറഗോഡ് ജില്ലാ കമ്മിറ്റി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ബ്ലഡ് ബാങ്കുമായി സഹകരിച്ചു സംഘടിപ്പിച്ച മെഗാ രക്ത ദാന ക്യാമ്പ് സജ്ജീകരണങ്ങളെ കൊണ്ടും ജന പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
കെ എം സി സി വാര്‍ത്താ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും നടത്തിയ ആഹ്വാനം അനുസരിച്ച് നൂറ് കണക്കിന് ആളുകളാണ് രക്ത ദാന ക്യാമ്പില്‍ എത്തിയത്.
ഉച്ചക്ക് രണ്ടര മണിക്ക് തുടങ്ങിയ ക്യാമ്പ് രാത്രി 8 മണിക്കാണ് അവസാനിച്ചത്
ഖത്തര്‍ കെഎംസിസി കാസറഗോഡ് ജില്ലാ കമ്മിറ്റിക്കുള്ള ഹമദ് ബ്ലഡ് ഡോനെഷന്‍ സെന്ററിന്റെ പ്രശംസ പത്രം ബ്ലഡ് ഡോനെഷന്‍ സെന്റര്‍ പ്രതിനിധി അബ്ദുല്‍ ഖാദര്‍ വിതരണം ചെയ്തു .
ഖത്തര്‍ കെഎംസിസി കാസറഗോഡ് ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്കര അധ്യക്ഷത വഹിച്ചു . ജനറല്‍ സെക്രട്ടറി സമീര്‍ ഉടുമ്പുന്തല സ്വാഗതം പറഞ്ഞു . കെഎംസിസി അഡൈ്വസറി ബോഡ് വൈസ് ചെയര്‍മാന് എസ് എ എം ബഷീര്‍ ഉല്‍ഘാടനം ചെയ്തു. സീനിയര്‍ നേതാവ് കെഎസ് മുഹമ്മദ് കുഞ്ഞി ,ബ്ലഡ് ഡൊണേഷന്‍ ക്യാമ്പ് കോഓഡിനേറ്റര്‍ അബ്ദുല്‍ റഹ്‌മാന്‍ എരിയാല്‍ , കാസറഗോഡ് ജില്ലാ ഭാരവാഹികളായ സിദ്ദിഖ് മണിയംപാറ ,നാസ്സര്‍ കൈതക്കാട് ,അലി ചേരൂര്‍ ,സഗീര്‍ ഇരിയ ,ഷാനിഫ് പൈക , മുഹമ്മദ് ബായാര്‍ ,സാദിഖ് കെ സി,അഷ്റഫ് ആവിയില്‍ ,മണ്ഡലം നേതാക്കളായ നാസര്‍ ഗ്രീന്‍ ലാന്‍ഡ് ,ഫൈസല്‍ ,ഹാരിസ് ഏരിയാല്‍,ശാക്കിര്‍ കാപ്പി ,മാക് അടൂര്‍ ,റഫീഖ് മാങ്ങാട് ,സലാം ഹബീബി ,അഷ്റഫ് എംവി ,ആബിദ് ഉദിനൂര്‍ ,അബി മര്‍ശാദ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി .