Uncategorized

ആയിരം ടണ്‍ ചെമ്മീന്‍ ഉല്‍പാദിപ്പിക്കാനൊരുങ്ങി റാസ് മത്ബഖ് സെന്റര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. 2022 ല്‍ ആയിരം ടണ്‍ ചെമ്മീന്‍ ഉല്‍പാദിപ്പിക്കാനൊരുങ്ങി റാസ് മത്ബഖ് സെന്റര്‍ . അത്യാധുനിക സൗകര്യങ്ങളോടെയാണ് ചെമ്മീന്‍ കൃഷി പ്രോല്‍സാഹിപ്പിക്കുന്ന പദ്ധതികള്‍ പുരോഗമിക്കുന്നത്. മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയത്തിലെ അക്വാറ്റിക് റിസര്‍ച്ച് സെന്ററാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത് .

നിലവില്‍ ഖത്തര്‍ 100 ശതമാനവും ചെമ്മീന്‍ വിദേശരാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ് . ഇന്ത്യ, ഇറാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് കാര്യമായും ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്നത്.

ഖത്തറിന്റെ മല്‍സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുവാനും സ്വയം പര്യാപ്തതയിലേക്കുളള മുന്നേറ്റത്തിന് കരുത്ത് പകരാനും കൂടി ലക്ഷ്യം വെക്കുന്നതാണ് ഈ പരിപാടി.

Related Articles

Back to top button
error: Content is protected !!