
ഖത്തറില്‍ കോവിഡ് കുറയുന്നില്ല ,ഇന്ന് 465 പേര്‍ക്ക് കോവിഡ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ.ഖത്തറില്‍ കോവിഡ് കുറയുന്നില്ല. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 9989 പരിശോധനകളില്‍ 28 യാത്രക്കാര്‍ക്കം 465 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
289 പേര്‍ക്ക് മാത്രമേ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തുള്ളൂ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 9942 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 85 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 660 ആയി. ഇതില്‍ 95 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണ്