നൂറുശതമാനവും ടച്ച് ഫ്രീ ഇന്‍ഫ്‌ളൈറ്റ് എന്റര്‍ടൈന്‍മെന്റ് നല്‍കുന്ന ആദ്യ വിമാന കമ്പനിയാകാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. നൂറുശതമാനവും ടച്ച് ഫ്രീ ഇന്‍ഫ്‌ളൈറ്റ് എന്റര്‍ടൈന്‍മെന്റ് നല്‍കുന്ന ആദ്യ വിമാന കമ്പനിയാകാനൊരുങ്ങി ഖത്തര്‍ എയര്‍വേയ്‌സ്. എയര്‍ലൈനിന്റെ ഏറ്റവും പുതിയ കോവിഡ് സുരക്ഷാ നടപടികളുടെ ഭാഗമായി എ 350 വിമാനങ്ങളിലെ അവാര്‍ഡ് നേടിയ ഒറിക്‌സ് വണ്‍ ഇന്‍ഫ്ൈളറ്റ് എന്റര്‍ടൈന്‍മെന്റ് സിസ്റ്റത്തില് യാത്രക്കാര്‍ക്ക് 100 ശതമാനം സീറോ ടച്ച് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ആഗോള എയര്‍ലൈന്‍ ആയി ഖത്തര്‍ എയര്‍വേസ് ഉടന്‍ മാറും. തെയ്ല്‍സ് എവാന്ത് ഐ.എഫ്.ഇ സിസ്റ്റവുമായി സഹകരിച്ചാണ് ഈ സംവിധാനം ഖത്തര്‍ എയര്‍വെയ്‌സ് നടപ്പാക്കുന്നത്.
എ 350 വിമാനങ്ങളിലെ യാത്രക്കാര്‍ക്ക് അവരുടെ ഇലക്ട്രോണിക് ഡിവൈസുകള്‍ സീറ്റ് ബാക്ക് ഐഎഫ്ഇ സ്‌ക്രീനിലെ ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്തുകൊണ്ട് ‘ഒറിക്‌സ്‌കോംസ്’ വൈ-ഫൈയിലേക്ക് കണക്റ്റുചെയ്ത് ഉപയോഗിക്കാം .
എയര്‍ലൈനിന്റെ അവാര്‍ഡ് നേടിയ ഒറിക്‌സ് വണ്‍ ഇന്‍ഫ്ൈളറ്റ് എന്റര്‍ടൈന്‍മെന്റ് സിസ്റ്റം വഴി 4,000 ലധികം ഓപ്ഷനുകള്‍ നാവിഗേറ്റുചെയ്യാനും ആസ്വദിക്കാനും അവര്‍ക്ക് അവരുടെ പെയര്‍ ചെയ്ത ഇലക്ട്രോണിക് ഡിവൈസുകള്‍ വഴി ഉപയോഗിക്കാം.
യാത്രയില് ഉപരിതല സമ്പര്‍ക്കം പരിമിതപ്പെടുത്തുകയും യാത്രയിലുടനീളം കൂടുതല്‍ മന സമാധാനം നല്‍കുകയും ചെയ്യും.
യൂറോപ്പിലെയും മിഡില്‍ ഈസ്റ്റിലെയും വടക്കേ ആഫ്രിക്കയിലെയും ഈ സേവനം ലഭ്യമാക്കുന്ന ആദ്യത്തെ വിമാനക്കമ്പനിയായിരിക്കും ഖത്തര്‍ എയര്‍വേയ്സ് .