ഖത്തര്‍ നാഷണന്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ കോവിഡ് വാക്സിനേഷന്‍ എസ്.എം.എസ്. ലഭിക്കുന്നവര്‍ക്ക് മാത്രം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ അധ്യാപകര്‍ക്കും സ്‌ക്കൂള്‍ ജീവനക്കാര്‍ക്കും മറ്റു തൊഴിലാളികള്‍ക്കും കോവിഡ് വാക്സിന്‍ നല്‍കുന്നതിനായി ഖത്തര്‍ നാഷണന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ച കോവിഡ് വാക്സിനേഷന്‍ കേന്ദ്രത്തില്‍ വാക്സിന്‍ ആവശ്യമുള്ള എല്ലാവര്‍ക്കും വരാമെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത വാസ്തവ വിരുദ്ധമാണെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് മുന്‍കൂട്ടി നിശ്ചയിച്ച ആളുകള്‍ക്ക് മാത്രമാണ് ഇവിടെ വാക്സിന്‍ നല്‍കുന്നത്. എസ്.എം.എസിലൂടെ വിവരമറിയിക്കുകയും ഉറപ്പിക്കുകയും ചെയ്താണ് വാക്സിനേഷന്‍ നല്‍കുന്നത്. എസ്.എം.എസ്. ലഭിക്കാത്തവര്‍ സെന്ററിലേക്ക് വരേണ്ടതില്ല. തങ്ങളുടെ ഊഴത്തിനായി കാത്തുനില്‍ക്കുകയാണ് വേണ്ടത്.
മുന്‍കൂട്ടി ക്ഷണം ലഭിക്കാതെ ആളുകള്‍ എത്തുന്നത് വലിയ അസൗകര്യമുണ്ടാക്കുമെന്നതിനാല്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.