പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് നിര്‍ബന്ധം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഹെല്‍ത്ത് ഇന്‍ഷ്യൂറന്‍സ് നിര്‍ബന്ധമാക്കുന്നതടക്കം ആരോഗ്യ സേവനങ്ങളെ നിയന്ത്രിക്കുന്ന കരട് നിയമത്തിന് ഇന്ന് ചേര്‍ന്ന ഖത്തര്‍ മന്ത്രിസഭ അംഗീകാരം നല്‍കി. ഇതനുസരിച്ച് അടിസ്ഥാന ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ലഭിക്കുന്നതിന് എല്ലാ പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈ്ഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനിയാണ് അധ്യക്ഷത വഹിച്ചത്. മന്ത്രി സഭ അംഗീകരിച്ച കരട് ശൂറ കൗണ്‍സിലിന്റെ പരിഗണനക്ക് വിട്ടു.
സംയോജിതവും ഉയര്‍ന്ന നിലവാരമുള്ളതും കാര്യക്ഷമവും സുസ്ഥിരവുമായ ആരോഗ്യ സംവിധാനം പ്രദാനം ചെയ്യുന്ന കരട് നിയമം സര്‍ക്കാര്‍, സ്വകാര്യ ആരോഗ്യ സൗകര്യങ്ങളില്‍ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ നല്‍കുന്നതിന് ആവശ്യമായ നയങ്ങള്‍, പദ്ധതികള്‍, നടപടിക്രമങ്ങള്‍, സംവിധാനങ്ങള്‍, മാനദണ്ഡങ്ങള്‍ എന്നിവ സ്ഥാപിക്കുക, ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ലഭിക്കുമ്പോള്‍ കണക്കിലെടുക്കേണ്ട രോഗികളുടെ അവകാശങ്ങളും കടമകളും നിര്‍ണ്ണയിക്കുക, സര്‍ക്കാര്‍ ആരോഗ്യ സൗകര്യങ്ങളില്‍ പൗരന്മാര്‍ക്ക് നിരക്ക് ഈടാക്കാതെ ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ നല്‍കല്‍, എല്ലാ താമസക്കാരും രാജ്യത്തെ സന്ദര്‍ശകരും അടിസ്ഥാന ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ലഭിക്കുന്നതിന് ആരോഗ്യ ഇന്‍ഷുറന്‍സ് നേടല്‍ തുടങ്ങിയ വിഷയങ്ങളാണ് കരട് നിയമത്തിലുള്ളത്.