Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

പ്രായം ചെന്നവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും വാക്സിനെടുക്കണം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. പ്രായം ചെന്നവരും വിട്ടുമാറാത്ത രോഗങ്ങളുള്ളവരും കോവിഡ് വാക്സിനെടുക്കണമെന്ന് ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരി. ഖത്തര്‍ റീഹബിലിറ്റേഷന്‍ സെന്ററിലെ കോവിഡ് ചികില്‍സയിലുള്ള രോഗികളെ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

പ്രായം ചെന്നവരിലും വിട്ടുമാറാത്ത രോഗമുള്ളവരിലും കോവിഡ് സങ്കീര്‍ണമായ പ്രതിസന്ധികള്‍ക്ക് കാരണമായേക്കാം. വാക്സിനെടുക്കുകയെന്നതാണ് ഏറ്റവും സുരക്ഷിതമായ മാര്‍ഗം, അവര്‍ പറഞ്ഞു.

സമൂഹത്തിന്റെ ജാഗ്രതയും കൂട്ടായ പ്രതിരോധ പ്രവര്‍ത്തനങ്ങളും കോവിഡ് വ്യാപനം തടയുവാന്‍ അത്യാവശ്യമാണെന്ന് അവര്‍ പറഞ്ഞു.

കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം തങ്ങളുടെ ഹെല്‍ത്ത് സെന്ററുകളുമായി ബന്ധപ്പെടുകയോ 16000 എന്ന നമ്പറില്‍ വിളിക്കുകയോ വേണം. തങ്ങളുടെയും മറ്റുള്ളവരുടേയും സുരക്ഷ ഉറപ്പുവരുത്തുവാന്‍ ഇത്് അത്യാവശ്യമാണെന്ന് അവര്‍ പറഞ്ഞു.

Related Articles

Back to top button