Uncategorized

കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും ഖത്തറില്‍ വ്യവസായിക വളര്‍ച്ച

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ലോകമെമ്പാടുകളും കോവിഡ് തിരിച്ചടികള്‍ വ്യവസായിക രംഗത്തെ തളര്‍ത്തിയപ്പോഴും ഖത്തറില്‍ വ്യവസായിക വളര്‍ച്ചയാണുണ്ടായതെന്ന് വാണിജ്യ വ്യവസായ മന്ത്രി അലി ബിന്‍ അഹമ്മദ് അല്‍ കുവാരി അവകാശപ്പെട്ടു.

ഖത്തറില്‍ കഴിഞ്ഞ വര്‍ഷം ഫാക്ടറികളുടെ എണ്ണം 6 ശതമാനം വര്‍ദ്ധിച്ച് 927 ആയി. 2020 ല്‍ വ്യാവസായിക മേഖലയിലെ മൊത്തം നിക്ഷേപം ഏകദേശം 263 ബില്യണ്‍ റിയാലായിരുന്നു, ഇത് 2019 നെ അപേക്ഷിച്ച് 0.4 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തി.
സിംഗിള്‍ വിന്‍ഡോ പ്ലാറ്റ്‌ഫോം വഴി നിര്‍മ്മിച്ച ഇലക്ട്രോണിക് നടപടിക്രമങ്ങള്‍ 2019 നെ അപേക്ഷിച്ച് 2020 ല്‍ 56 ശതമാനം വളര്‍ച്ച നേടി, ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ശതമാനം 62 പെര്‍സെപ്റ്റാണ്, ഇത് 2019 നെ അപേക്ഷിച്ച് 22% വര്‍ദ്ധനവാണ്.

പാന്‍ഡെമിക്കിന്റെ പ്രത്യാഘാതങ്ങള്‍ അഭിമുഖീകരിക്കുവാന്‍ തയ്യാറാക്കിയ ഉത്തേജക പാക്കേജ് നടപ്പാക്കുക, സാമ്പത്തിക വൈവിധ്യവല്‍ക്കരണ നയം സ്വീകരിക്കുക, സ്വകാര്യമേഖലയുടെ പങ്കാളിത്തവും പങ്കും ഉത്തേജിപ്പിക്കുക, ദേശീയ വ്യവസായങ്ങളും കയറ്റുമതിയും വികസിപ്പിക്കുക, എണ്ണ ഇതര മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കുക തുടങ്ങിയ നടപടികളാണ് ഖത്തറിലെ വ്യവസായിക വളര്‍ച്ചക്ക് ആക്കം കൂട്ടിയത്.

വിവിധ രാജ്യങ്ങളുമായും വ്യാപാര പങ്കാളികളുമായും സഹകരണം ശക്തിപ്പെടുത്തുന്നതിലൂടെയും വിവിധ വ്യാവസായിക മേഖലകള്‍ക്ക് അസംസ്‌കൃത വസ്തുക്കള്‍ നല്‍കുന്നതിലൂടെയും നിരവധി സാമ്പത്തിക നടപടികളും പ്രോത്സാഹനങ്ങളും സ്വീകരിക്കുന്നതിലൂടെയും ചരക്കുകളുടെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്നതിനും പതിവ് വിതരണ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തുന്നതിനും ഖത്തറിന് സാധിച്ചു.

സ്വകാര്യമേഖലയെ പരിരക്ഷിക്കുകയും നിലവിലെ സാമ്പത്തിക സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനും അവരുടെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനുമുള്ള പദ്ധതികള്‍ തയ്യാറാക്കി. നിക്ഷേപം ആകര്‍ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി ഖത്തര്‍ ഏര്‍പ്പെടുത്തിയ നിയമനിര്‍മ്മാണം ഏറെ ശ്രദ്ധേയമാണ്. പൊതുസ്വകാര്യ പങ്കാളിത്തത്തെ നിയന്ത്രിക്കുന്ന നിയമം ഉള്‍പ്പെടെ വിവിധ നിയമങ്ങള്‍ രാജ്യത്തെ വ്യാപാര സാധ്യതകള്‍ തുറന്നു.

വിവിധ വ്യസായിക മേഖലകളില്‍ മത്സരവും പുതുമയും സമ്മാനിച്ച് രാജ്യത്ത് നിക്ഷേപ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും റിസ്‌ക് മാനേജ്‌മെന്റ് മെച്ചപ്പെടുത്തുന്നതിനും ഉചിതമായ നിയമനിര്‍മ്മാണ ചട്ടക്കൂട് നല്‍കുന്നതിനും കാരണമായി.

നിക്ഷേപ സൗഹൃദരാജ്യമായി പേരെടുത്ത ഖത്തറില്‍ വിവിധ മേഖലകളില്‍ നിക്ഷേപത്തിന് അവസരമുണ്ടെന്നും പുറമേ നിന്നുള്ള നിക്ഷേപങ്ങളെ രാജ്യം തുറന്ന മനസോടെ സ്വാഗതം ചെയ്യുന്നതായും മന്ത്രി പറഞ്ഞു

Related Articles

Back to top button
error: Content is protected !!