
ഖത്തര്‍ എയര്‍വേയ്സിന്റെ തൊപ്പിയില്‍ മറ്റൊരു പൊന്‍തൂവല്‍ കൂടി; ലോകത്തെ മികച്ച എയര്‍ലൈന്‍ ആയി അംഗീകാരം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് മഹാമാരിക്കാലത്തെ മികച്ച പ്രകടനം കണക്കിലെടുത്ത് യൂറോപ്പിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്റുകളിലൊന്നായ ഇഡ്രീംസ്, ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈന്‍ ആയി ഖത്തര്‍ എയര്‍വേയ്സിനെ തെരഞ്ഞെടുത്തു. 667 എയര്‍ലൈനുകളിലായി 61,000 ഉപഭോക്താക്കളില്‍ നിന്നുള്ള ഫീഡ്ബാക്കുകള്‍ പരിഗണിച്ചാണ് ഖത്തര്‍ എയര്‍വേയ്സ് അംഗീകാരം സ്വന്തമാക്കിയത്. ഗുണനിലവാരം, വിശ്വാസ്യത, യാത്ര മുടങ്ങുകയോ കാന്‍സല്‍ ചെയ്യുകയോ ചെയ്യുമ്പോഴുള്ള റീഫണ്ട്, മൊത്തത്തിുലുള്ള സുരക്ഷ, പണത്തിന്റെ മൂല്യം, ഫ്ളക്സിബിലിറ്റി എന്നിവ വിലയിരുത്തിയാണ് ഉപഭോക്താക്കള്‍ തെരഞ്ഞെടുപ്പ് നടത്തിയത്.
5 ല്‍ 4.4 പോയന്റുകള്‍ സ്‌കോര്‍ ചെയ്താണ് ഖത്തര്‍ എയര്‍വേയ്സ് ഒന്നാമതെത്തിയത്.
കോവിഡ് കാലത്ത് ലോകത്തിന്റെ പ്രതീക്ഷയായി സുരക്ഷിതമായി പറന്ന ഖത്തര്‍ എയര്‍വേയ്സ് ലക്ഷക്കണക്കിനാളുകളെയാണ് നാടണയാന്‍ സഹായിച്ചത്. ഏറ്റവും മികച്ച സുരക്ഷ സംവിധാനങ്ങളൊരുക്കിയാണണ് ഖത്തര്‍ എയര്‍വേയ്സ് വിമാനങ്ങള്‍ പറന്നത്. ചരക്ക് ഗതാഗതത്തിനും വലിയ സഹായമാണ് ഖത്തര്‍ എയര്‍വേയ്സ് ചെയ്തത്.