Breaking NewsUncategorized

എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ന്റെ രണ്ടാം ബാച്ച് ടിക്കറ്റുകള്‍ നാളെ മുതല്‍ വില്‍പ്പനയ്ക്കെത്തും

ദോഹ: 2024 ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ഖത്തറിലെ ലോകോത്തരങ്ങളായ ഒമ്പത് സ്റ്റേഡിയങ്ങളിലായി ഏഷ്യയിലെമ്പാടുമുള്ള 24 ടീമുകള്‍ മത്സരിക്കുന്ന ആവേശകരമായ എ എഫ് സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ന്റെ രണ്ടാം ബാച്ച് ടിക്കറ്റുകള്‍ നാളെ മുതല്‍ വില്‍പ്പനയ്ക്കെത്തും. 150,000 ടിക്കറ്റുകളുടെ ആദ്യ ബാച്ച് വില്‍പ്പനയ്ക്ക് ശേഷമാണ് , എഎഫ്സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ടിക്കറ്റുകളുടെ രണ്ടാം സെറ്റ് വില്‍പനനയാരംഭിക്കുന്നത്. രണ്ടാം ബാച്ചില്‍ എത്ര ടിക്കറ്റുകളാണ് വില്‍പ്പന നടത്തുകയെന്ന് സംഘാടക സമിതി വ്യക്തമാക്കിയിട്ടില്ല.

ഒക്ടോബര്‍ 10ന് ആരംഭിച്ച വില്‍പ്പനയില്‍ ഖത്തര്‍, സൗദി അറേബ്യ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് മുന്നില്‍.ആദ്യ 24 മണിക്കൂറിനുള്ളില്‍ മാത്രം 81,209 ടിക്കറ്റുകളാണ് വിറ്റുതീര്‍ന്നത്. ഒരു മാസത്തിനിടെ ആകെ 51 മത്സരങ്ങളാണ് നടക്കുക.

Related Articles

Back to top button
error: Content is protected !!